ഷാര്‍ജ:[www.malabarflash.com] അല്‍ ഗുവൈര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളികളുടെ കടകളില്‍ അഗ്‌നിബാധ. ആര്‍ക്കും പരുക്കില്ല. വന്‍നാശനഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് തീ പിടിത്തമുണ്ടായത്. കാസര്‍കോട് സ്വദേശി റഷീദിന്റെ മൊബൈല്‍ ഫോണ്‍ കട, കണ്ണൂര്‍ സ്വദേശി ഉബൈദിന്റെ സ്‌റ്റേഷനറി കട, ഒരു ലേഡീസ് ബ്യൂട്ടി സലൂണുമാണ് കത്തിനശിച്ചത്.
മൊബൈല്‍ കട പൂര്‍ണമായും അഗ്‌നിക്കിരയായി. പുതിയതും പഴയതുമായ നൂറിലേറെ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഇവിടെയുണ്ടായിരുന്നു. കൂടാതെ, സിം കാര്‍ഡുകള്‍, മൊബൈല്‍ റിചാര്‍ജ് പോയിന്റ് ഓഫ് സെയില്‍സ് മെഷീന്‍ തുടങ്ങിയവയും ചാമ്പലായി. സ്‌റ്റേഷനറി കട ഭാഗികമായും കത്തിനശിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
മൊബൈല്‍ കട പൂര്‍ണമായും അഗ്‌നിക്കിരയായി. പുതിയതും പഴയതുമായ നൂറിലേറെ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഇവിടെയുണ്ടായിരുന്നു. കൂടാതെ, സിം കാര്‍ഡുകള്‍, മൊബൈല്‍ റിചാര്‍ജ് പോയിന്റ് ഓഫ് സെയില്‍സ് മെഷീന്‍ തുടങ്ങിയവയും ചാമ്പലായി. സ്‌റ്റേഷനറി കട ഭാഗികമായും കത്തിനശിച്ചു.
ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി. ഗുവൈര്‍ മാര്‍ക്കറ്റിലും സമീപത്തും ഭൂരിഭാഗവും മലയാളികളാണ് വ്യാപാരം നടത്തുന്നത്. വസ്ത്രങ്ങളും ഇലക്ട്രോണിക് സാധനങ്ങളുമടക്കം വിലകൂടിയ ഒട്ടേറെ സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ് അടുത്തടുത്തായി ഇവിടെയുള്ളത്. ഇവയിലേയ്ക്ക് തീ പടരാതിരിക്കാനായിരുന്നു സിവില്‍ ഡിഫന്‍സ് ആദ്യം ശ്രദ്ധിച്ചത്.
മൊബൈല്‍ കടയില്‍ വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് കാരണമാണ് തീ ആരംഭിച്ചതെന്ന് പറയുന്നു. മണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കി. സംഭവ സ്ഥലത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഈ ഭാഗങ്ങളില്‍ പൊലീസ് ഗതാഗതം നിയന്ത്രിച്ചു.

No comments:
Post a Comment