മുള്ളേരിയ:[www.malabarflash.com] കാസര്‍കോട് ജില്ലയില്‍ സഞ്ചരിക്കാന്‍ യോഗ്യമായ റോഡില്ലെന്നും ഉള്ളത് ദേശീയ പാത എന്ന പേരില്‍ കുറേ കുഴികള്‍ മാത്രമാണെന്നും ചലചിത്ര താരം ജയസൂര്യ പറഞ്ഞു. മുള്ളേരിയയില്‍ നിര്‍മ്മിക്കുന്ന ബി.ഒ.പി ബസ് സ്റ്റാന്റ് സമുച്ഛയത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മംഗലാപുരം വിമാനതാവളത്തിലിറങ്ങി യാത്ര ചെയ്യുന്നതിനിടയില്‍ കര്‍ണാടകയുടെ അതിര്‍ത്തിപിന്നിട്ടതുമുതല്‍ യാത്രയുടെ ദുരിതമറിഞ്ഞു തലപ്പാടി മുതല്‍ കാസര്‍കോട് വരെ ഓരോ സ്ഥലത്തും വലിയ വലിയ പാതാളങ്ങളാണ്. ഇവിടെ ഭരണ വര്‍ഗ്ഗവും അധികാരികളൊന്നുമില്ലെ, ജനങ്ങളില്‍ നിന്ന് റോഡ് ടാക്‌സ് വാങ്ങുക്കുന്നവര്‍ക്ക് അവര്‍ക്ക് സുഖമായി യാത്ര ചെയ്യാനള്ള റോഡ് ഒരുക്കി കൊടുക്കാനും അവകാശമുണ്ട്.
എന്തുമാത്രം കഷ്‌ടപ്പെട്ടാണ് ഞാന്‍ ഇതിലൂടെ യാത്ര ചെയ്‌തത്. അപ്പോള്‍ നിത്യവും യാത്ര ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും. പല നാടുകളിലും യാത്ര ചെയ്‌ത എനിക്ക് മറ്റൊരിടത്തും ഇതുപോലെ ദയനീയമായ ഒരു റോഡ് ഞാന്‍ കണ്ടിട്ടില്ല.
റോഡ് തകരേണ്ടതും അതിന്റെ പേരില്‍ പാച്ചുവര്‍ക്കുകളും മറ്റും നടക്കേണ്ടതും ചിലരുടെ ആവശ്യമാണ്. എന്തായാലും പൊതു ജനങ്ങളെ ദ്രോഹിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ജയസൂര്യ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ടു നിന്ന് മുള്ളേരിയയിലേക്ക് യാത്ര ചെയ്‌തപ്പോള്‍ കണ്ട റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഉടന്‍ തന്നെ ജയസൂര്യ ഫേസ്‌ബുക്കിലും ട്വിറ്ററിലും പ്രതികരിക്കുകയും ചെയ്‌തു.
ബ്രഹ്മശ്രി രവീശതന്ത്രി കുണ്ടാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് ചെയര്‍മാന്‍ ഡോ.മുഹമ്മദ് ഇബ്രാഹിം പാവൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇബ്രാഹിം മുണ്ട്യത്തടുക്ക സ്വാഗതം പറഞ്ഞു. ചലചിത്ര താരം ജയസൂര്യ, ചലചിത്ര സംവിധായകന്‍ സലിം ബാപ്പു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ബസ് സ്റ്റാന്റ് പ്രോജക്‌ടിന്റെ വിവരങ്ങളടങ്ങിയ ബ്രോഷറിന്റെ പ്രകാശനം വ്യവസായ പ്രമുഖന്‍ എന്‍.എ.അബൂബക്കറിന് നല്‍കിയ നടന്‍ ജയസൂര്യ നിര്‍വ്വഹിച്ചു. യു.വേണുഗോപാല്‍ തത്വമസി, ബദരിയ ഗ്രൂപ്പ് ചെയര്‍മാനും മുള്ളേരിയ ഡവലപേഴ്‌സ് പ്രൊജക്‌ട് പ്രമോട്ടറുമായ ഖാദര്‍ ബെള്ളിപ്പാടി, ഡോ.ഖാദര്‍, ഹനീഫ് ഗോള്‍ഡ് കിംഗ്, അബു തമാം, രംഗനാഥ് ഷേണായ്, ബാലകൃഷ്‌ണ റൈ സംസാരിച്ചു.

No comments:
Post a Comment