Latest News

മിനാ ദുരന്തത്തില്‍ കാണാതായ കല്ലമ്പാറ സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ചു

ജിദ്ദ[www.malabarflash.com]സെപ്റ്റംബര്‍ 24ന് നടന്ന മിനാ ദുരന്തത്തില്‍ കാണാതായ കോഴിക്കോട് ഫറോക്ക് കല്ലമ്പാറ സ്വദേശി അബ്ദുല്‍ മുനീറിന്‍െറ ഭാര്യ ശബ്നാസിന്‍െറ മരണം സ്ഥിരീകരിച്ചു. മിനാ മുഅയ്സിം മോര്‍ച്ചറിയില്‍ അന്വേഷിച്ചത്തെിയ ബന്ധുക്കള്‍ ഫോട്ടോയിലെ ബാഡ്ജില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. മൃതദേഹം അധികൃതര്‍ സംസ്കരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്ച ഇതേ രീതിയില്‍ മുനീറിന്‍െറ മൃതശരീരവും തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ പിഞ്ചുകുഞ്ഞ് ഫായിസിന്‍െറ മൃതദേഹം സംഭവത്തിന്‍െറ തൊട്ടടുത്ത ദിനങ്ങളില്‍ കണ്ടെടുത്തിരുന്നു. റിയാദില്‍ അക്കൗണ്ടന്‍റായ മുനീര്‍ കുടുംബസമേതം അവിടെ നിന്നുള്ള സ്വകാര്യഗ്രൂപ്പിലാണ് ഹജ്ജിനത്തെിയത്. മുഹമ്മദ് ഫാദില്‍, ഫാത്തിമ ദിന, മുഹമ്മദ് ഫാസ് എന്നിവരാണ് മറ്റു മക്കള്‍. ഇവരെ ജിദ്ദയിലുള്ള ബന്ധുവീട്ടിലാക്കിയാണ് മുനീര്‍ ഹജ്ജിനു തിരിച്ചത്.

ശബ്നാസിനെ കൂടി തിരിച്ചറിഞ്ഞതോടെ മിനാ ദുരന്തത്തില്‍ മരിച്ച മലയാളി ഹാജിമാര്‍ 11 ആയി. ഇനിയും 78 ഇന്ത്യക്കാരെ കണ്ടത്തൊനുണ്ടെന്നാണ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ കണക്ക്. 

മിനാ ദുരന്തത്തിലെ ഇന്ത്യക്കാരുടെ മരണനിരക്ക് കൂടി വരികയും കാണാതായവരെ കുറിച്ച അവ്യക്തതകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വസ്തുതാന്വേഷണത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി സൗദിയിലത്തെും.

ചൊവ്വാഴ്ച ജിദ്ദയിലത്തെുന്ന അദ്ദേഹം ഹജ്ജ് കാര്യമന്ത്രിയുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക് പറഞ്ഞു. ദുരന്തത്തില്‍ കാണാതായവരുടെ സ്ഥിതിവിവരങ്ങള്‍ വൈകുന്നത് സംബന്ധിച്ച് ഇന്ത്യക്കുള്ള ആവലാതികള്‍ അദ്ദേഹം സൗദി അധികൃതരെ ധരിപ്പിക്കും .

വിവരങ്ങള്‍ ലഭ്യമാകുന്നതിലുള്ള കാലതാമസത്തില്‍ ഹജ്ജ് ഗുഡ്വില്‍ മിഷന്‍െറ ഭാഗമായി എത്തിയിരുന്ന പാര്‍ലമെന്‍റ് അംഗം മഹ്ബൂബ മുഫ്തി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയം കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍ പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുടനെയാണ് മന്ത്രി വി.കെ സിങ്ങിന്‍െറ സന്ദര്‍ശനം. ചൊവ്വാഴ്ച വൈകിട്ട് സിങ് ജിദ്ദയില്‍ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.