കരുവാരക്കുണ്ട്:[www.malabarflash.com] വിവാഹതട്ടിപ്പ് കേസില്‍ യുവതിയും ഇടനിലക്കാരിയും പിടിയില്‍. ആന്‍ഡമാന്‍ സ്വദേശിയെ വിവാഹം കഴിച്ച ശേഷം സ്വര്‍ണാഭരണം കവര്‍ന്നു മുങ്ങിയ കേസിലാണു പാലക്കാട് നല്ലേപള്ളി താഴത്തുംപാടം സീതാലക്ഷമി(26), വിവാഹബ്രോക്കര്‍ ചാത്തല്ലൂര്‍ കറുകപുരത്തൂരില്‍ പുതുപറമ്പില്‍ റംല (39) എന്നിവരെ കരുവാരക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്.
ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലെയര്‍ സ്വദേശി ഹര്‍ഭജന്‍ സിംഗിന്റെ പരാതിയിലാണ് അറസ്റ്റ്. ആന്‍ഡമാനില്‍ ജോലി ചെയ്യുന്ന കരുവാരക്കുണ്ട് സ്വദേശിയായ ഒരാളുടെ സഹായത്തോടെ കരുവാരക്കുണ്ടിലെത്തിയ ഇയാള്‍ വിവാഹബ്രോക്കറായ റംലയെ പരിചയപ്പെട്ടു. റംല സീതാലക്ഷ്മിയും ഹര്‍ഭജന്‍ സിംഗും തമ്മിലുള്ള വിവാഹം നടത്തികൊടുത്തു.
കഴിഞ്ഞ 23നു കക്കറ ആലുങ്ങല്‍ മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹത്തിനു ബന്ധു ചമഞ്ഞ് എത്തിയതു സീതാലക്ഷമിയുടെ ഭര്‍ത്താവും മറ്റു രണ്ടുപേരുമായിരുന്നു. ആന്‍ഡമാനിലേക്കു പോകാന്‍ തയാറെടുക്കുന്നതിനിടെ ഹര്‍ഭജന്‍ സിംഗ് നല്‍കിയ 36 ഗ്രാം സ്വര്‍ണവുമായി സീതാലക്ഷമി മുങ്ങുകയായിരുന്നു.തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. 15 ഗ്രാം സ്വര്‍ണാഭരണം യുവതിയില്‍ നിന്നു കണെ്ടടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment