Latest News

മുസ്വഫ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

മുസ്വഫ:[www.malabarflash.com] ആര്‍.എസ്.സി മുസ്വഫ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ശാബിയ അല്‍ ദഫ്‌റ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ നാല്പത്തി ഒന്‍പത് ഇനങ്ങളിലായി ഇരുന്നൂറോളം പ്രതിഭകള്‍ മാറ്റുരച്ചു.

സമാപന സംഗമം ഐ.സി.എഫ് നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടങ്കോട് ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ സഅദി അധ്യക്ഷത വഹിച്ചു. കെ.കെ എം സഅദി മുഖ്യപ്രഭാഷണം നടത്തി. മലയാളി സമാജം വൈസ് പ്രസിഡന്റ് റഫീഖ് പുവ്വത്താണി മുഖ്യാഥിതിയായിരുന്നു. 

എഞ്ചിനീയര്‍ അശ്‌റഫ്, ആര്‍.എസ്.സി യു.എ.ഇ നാഷണല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി, നാഷണല്‍ രിസാല കണ്‍വീനര്‍ അബ്ദുല്‍ബാരി പട്ടുവം, നാഷണല്‍ വിസ്ഡം കണ്‍വീനര്‍ മുഹ്‌യിദ്ധീന്‍ ബുഖാരി, സമദ് സഖാഫി മുണ്ടക്കോട്, ആര്‍.എസ്.സി അബൂദാബി സോണ്‍ ചെയര്‍മാന്‍ സിദ്ധീഖ് മുസ്‌ലിയാര്‍ പൊന്നാട്, ആര്‍.എസ്.സി അബൂദാബി സോണ്‍ ജനറല്‍ കണ്‍വീനര്‍ ഫഹദ് സഖാഫി പരപ്പനങ്ങാടി, എഞ്ചിനീയര്‍ യാസര്‍ വേങ്ങര, യൂസുഫ് റാശാദി, സുബൈര്‍ ബാലുശ്ശേരി, റാഷിദ് മൂര്‍ക്കനാട്, ആര്‍.എസ്. സി മുസ്വഫ സെക്ടര്‍ ചെയര്‍മാന്‍ ജലീല്‍ കിഴുപ്പുള്ളിക്കര, ആര്‍.എസ്.എസി മുസ്വഫ സെക്ടര്‍ ജനറല്‍ കണ്‍വീനര്‍ ഉസ്മാന്‍ വഴിപ്പാറ, ശബീര്‍ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൊയ്തീന്‍ പൊന്‍മുണ്ടം സ്വാഗതവും മുജീബ് കുറ്റിത്തറ നന്ദിയും പറഞ്ഞു. ശാബിയ ബി, എംബിസെഡ്, ഐകാഡ് യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. എംബിസെഡ് യൂണിറ്റിലെ ശാഹിദ് റൂണിയെ കലാപ്രതിഭയായി തിരഞ്ഞെടുത്തു.




Keywords:gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.