കാസര്‍കോട്:[www.malabarflash.com] ഐ.സി.എസ്.സി. സ്‌കൂളുകളുടെ ഇന്ത്യയിലെയും വിദേശത്തുമുള്ള സ്‌കൂളുകളുടെ അസോസിയേഷനായ എ.എസ്.ഐ.എസ്.സി. (ASISC) യുടെ 11-ാമത് ദേശീയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആതിഥ്യമരുളുന്ന ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഒക്‌ടോബര്‍ 9ന് വൈകുന്നേരം 4.30ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന 10 റീജണല്‍ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.
വിവിധ റീജണല്‍ ടീമുകളുടെ മാര്‍ച്ച് പാസ്റ്റോടെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ 501 ഗ്രീന്‍വുഡ്‌സ് വിദ്യാര്‍ത്ഥികളുടെ ഒപ്പന അരങ്ങേറും. നിലവിലുള്ള ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ് ഭേദിക്കുന്നതോടൊപ്പം ഗിന്നസ് ബുക്ക് ഓഫ് റിക്കാഡില്‍ ഇടം നേടാനും ഈ ഒപ്പനയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടന സമ്മേളനത്തില്‍ പ്രശസ്ത സിനിമാനടന്‍ മാമുക്കോയ മുഖ്യാതിഥിയായിരിക്കും. ASISCയുടെ നാഷണല്‍ പ്രസിഡണ്ട് എ.സി. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, ഒര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ എം.എസ്. ജംഷീദ്, ദിവാകരന്‍, ജലീല്‍ പി.കെ., മുജീബ് മാങ്ങാട്, സൈഫുദ്ദീന്‍ കളനാട്, അബ്ദുല്‍ ഖാദര്‍, ഷീനാ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment