Latest News

വടകരയില്‍ നിന്ന് മുങ്ങിയ പത്ത് വയസ്സുകാരന്‍ കളനാട് പിടിയില്‍

ബേക്കല്‍:[www.malabarflash.com] വടകരയിലെ വീട്ടില്‍ നിന്ന് മുങ്ങിയതാണെന്ന് സംശയിക്കുന്ന പത്തുവയസ്സുകാരനെ കളനാട് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ കളനാട് റെയില്‍വെ സ്റ്റേഷനിലിറങ്ങിയതായിരുന്നു ഈ പത്തുവയസ്സുകാരന്‍.

റെയില്‍വെ സ്റ്റേഷനില്‍ കുട്ടിയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ചിലര്‍ ബേക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വദേശം വടകരയാണെന്നും പുത്തൂര്‍ സ്‌കൂളിലാണ് പഠിക്കുന്നതെന്നും പോലീസിന് മൊഴി നല്‍കി. 

ബേക്കല്‍ പോലീസ് വടകര പോലീസുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.