പളളിക്കര:[www.malabarflash.com] ഭര്‍തൃമതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പള്ളിക്കര പള്ളിപ്പുഴയിലെ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകള്‍ ഷാഹിന(29)യാണ് മരിച്ചത്.
കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് സഫ കോംപ്ലക്‌സിലെ സിറ്റി സെന്റര്‍ ഫൂട്‌വെയര്‍ഫാന്‍സി കട മാനേജറും നായന്മാര്‍മൂല മിനി എസ്‌റ്റേറ്റ് സ്വദേശിയുമായ ഹാരിസ് തൊട്ടിയുടെ ഭാര്യയാണ്.
പള്ളിപ്പുഴയിലെ സ്വന്തം വീട്ടില്‍ തളര്‍ന്നുവീണ ഷാഹിനയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു വയസ്സുള്ള ഷാസയും ഒരു വയസ്സുള്ള സിയാനും മക്കളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment