Latest News

മഹല്ലുകളുടെ ശാക്തീകരണത്തിലൂടെ സാമൂഹ്യ തിന്മകളെ ചെറുക്കണം- കാന്തപുരം

കാസര്‍കോട്:[www.malabarflash.com] മഹല്ല് ജമാഅത്തുകള്‍ ലക്ഷ്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ വര്‍ധിച്ചു വരുന്ന സാമൂഹ്യ തിന്മകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ സംഘടിപ്പിച്ച മഹല്ല് സംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

മഹല്ല് ജമാഅത്തുകള്‍ ദീനി പ്രവര്‍ത്തനത്തിന്റെ പ്രാദേശിക രൂപമാണ്. മഹല്ല് നേതൃത്വവും പള്ളി മദ്രസകളില്‍ സേവനം ചെയ്യുന്ന ഉസ്താദുമാരും ഒറ്റക്കെട്ടായി നിന്നാല്‍ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. സമൂഹത്തിന്റെ അജ്ഞതയകറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ചൊരിയാനും ജനങ്ങളെ വിശ്വാസ ജീര്‍ണതകളില്‍ നിന്നും തിന്മകളില്‍ നിന്നും മോചിപ്പിക്കുന്നതിനും മഹല്ല് ജമാഅത്തുകള്‍ മുന്നിട്ടറങ്ങണം.

ഇവര്‍ക്ക് ദിശാബോധം നല്‍കുന്നതിനാവശ്യമായ പരിശീലനങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും സമസ്തയുടെ നേതൃതവത്തിലുള്ള വിവിധ സംവിധാനങ്ങളിലൂടെ നല്‍കും.

ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ പ്രാര്‍ത്ഥന നടത്തി.

സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സ്വാലിഹ് സഅദി തളിറമ്പ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ മജീദ് ഫൈസി, എ.ബി മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.