ഞായറാഴ്ച വൈകീട്ടാണ് മുസ്ലിംലീഗ് നഗരസഭയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഖാലിദിന്റെ സഹോദരി പുത്രനും യൂത്ത് ലീഗ് നേതാവുമായ മഹമൂദ് മുറിയനാവിയെ സ്ഥാനാര്‍ഥിയാക്കണമെന്നും പ്രതിഷേധ പ്രകടനത്തില്‍ ആവശ്യമുയര്‍ന്നു.
2007 ല്‍ ചെയര്‍മാനായിരുന്ന ഘട്ടത്തില്‍ ഖാലിദ് അഴിമതി നടത്തിയതായും 2015ല്‍ കാഞ്ഞങ്ങാട്ടെ ചതുര്‍നക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ എന്‍.ഒ.സി നല്‍കിയ സംഭവത്തില്‍ കോഴ വാങ്ങിയതായും ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
അതേസമയം, ആവിയില്‍ വാര്‍ഡില്‍ അമ്മാവനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് മഹമൂദ് മുറിയനാവി പറഞ്ഞു.
No comments:
Post a Comment