കാഞ്ഞങ്ങാട്:[www.malabarflash.com] മൂസ്ലീംലീഗ് നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ മുദ്രാവാക്യം വിളിച്ച് യുത്തു ലീഗുകാര്‍ കാഞ്ഞങ്ങാട്ട് പ്രകടനം നടത്തി. 38ാം വാര്‍ഡായ ആവിയില്‍ ഉയര്‍ന്ന പ്രതിഷേധമാണ് കാഞ്ഞങ്ങാട്ടേക്ക് വ്യാപിച്ചത്.ആവിയില്‍ വാര്‍ഡില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ നഗരസഭാധ്യക്ഷനുമായ അഡ്വ.എന്‍.എ.ഖാലിദിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ സഹോദരീപുത്രനും യൂത്തുലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമായ മഹമ്മൂദ് മുറിയനാവിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ഭൂരിപക്ഷ ആവശ്യം. ഈ ആവശ്യം നിരാകരിച്ചതാണ് യൂത്തൂലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
മുതിര്‍ന്ന നേതാക്കള്‍ തന്നെ മുന്‍കൈയ്യെടുത്ത് മഹമ്മൂദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് കമ്മിറ്റിയുണ്ടാക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ പ്രദേശത്തെ ലീഗ് ഓഫീസിനു മുമ്പില്‍ കരിങ്കൊടി ഉയര്‍ത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം തുടങ്ങിയത്.
െ
വെകീട്ടോടെ വാര്‍ഡിലെ പ്രധാന കേന്ദ്രങ്ങളില്‍ യൂത്തുലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രകടനം നടത്തി. രാത്രി നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ശക്തിപ്രകടനം കാഞ്ഞങ്ങാട്ടും നടന്നു. ചതുര്‍നക്ഷത്രഹോട്ടലിന് ബാര്‍ലൈസന്‍സ് നല്‍കാന്‍ എതിര്‍പ്പില്ലെന്നറിയിക്കുയും നടപടിനേരിടുകയും ചെയ്ത ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് നേതൃത്വം കുടപിടിക്കുന്നുവെന്ന് പ്രകടനക്കാര്‍ ആരോപിച്ചു.
പാര്‍ട്ടിയുടെ ജില്ലാസംസ്ഥാന നേതൃത്വം താക്കീത് നല്കിയ കൗണ്‍സിലര്‍മാര്‍ക്ക് വീണ്ടും സീറ്റ് കൊടുക്കുന്നത് പ്രാദേശിക നേതൃത്വത്തിന്റെ അഴിമതിയെയാണ് കാട്ടുന്നതെന്നും പ്രതിഷേധവുമായെത്തിയ യൂത്തുലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
അതേ സമയം ബാറിന് എതിര്‍പ്പില്ലാ രേഖ നല്കിയ കൗണ്‍സില്‍ യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും ഈ തീരുമാനം താനടക്കമുള്ളവരുടെ പ്രതിഷേധത്തിനൊടുവിലാണ് നഗരസഭ റദ്ദ് ചെയ്തതെന്നും അഡ്വ.എന്‍.എ.ഖാലിദ് പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment