Latest News

കണ്ണൂരില്‍ 10 വാര്‍ഡുകളില്‍ സി.പി.എമ്മിന് എതിരില്ല

കണ്ണൂര്‍:[www.malabarflash.com] കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലെ 10 വാര്‍ഡുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി പി.കെ ശ്യാമളയും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.

തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തവരുടെ എണ്ണം പുറത്തുവന്നത്.

ജില്ലയില്‍ പുതുതായി രൂപീകരിച്ച നഗരസഭയിലെ 28 ഡിവിഷനുകളിലാണ് പത്തും എതിരില്ലാതെ എല്‍ഡിഎഫ് നേടിയത്. എം പ്രീത(മുണ്ടപ്രം), എം സതി(മൈലാട്), ടി യു സുനിത(തളിവയല്‍), ഒ പ്രീത(മോറാഴ സി എച്ച് നഗര്‍), എം വി സരോജം(അഞ്ചാംപീടിക), എ പ്രിയ(വേണിയില്‍), ടി ലത(പാളിയത്ത് വളപ്പ്), പി പി ഉഷ (കോടല്ലൂര്‍), കെ പി ശ്യാമള(പറശ്ശിനി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്റെ ഭാര്യയാണ് പി കെ ശ്യാമള. പി പി ഉഷ നിലവില്‍ തളിപ്പറമ്പ് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. എം സതി കൗണ്‍സിലറും. 2010ല്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ഭാഗമായിരുന്നു ആന്തൂര്‍. മോറാഴ സി എച്ച് നഗറില്‍ കഴിഞ്ഞ തവണയും എല്‍ഡിഎഫിന് എതിരുണ്ടായിരുന്നില്ല.




Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.