കാസര്‍കോട്:[www.malabarflash.com] മുസ്ലിം ലീഗിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുസ്ലിം ലീഗ് വിട്ട നസീമ അഹമ്മദ് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ മത്സരിക്കാന്‍ ബുധനാഴ്ച പത്രിക നല്‍കി.
ഭര്‍ത്താവും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പി ബി അഹമ്മദ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാ ദേവി എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്.
നസീമക്ക് എല്‍ ഡി എഫും ഐ എന്‍ എല്ലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ചെങ്കള ഡിവിഷനില്‍ മത്സരം കനക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവില്‍ ഇതേ ഡിവിഷനില്‍ പ്രതിനിധീകരിക്കുന്നത് നസീമ അഹമ്മദാണ്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment