കണ്ണൂര്‍:[www.malabarflash.com] ഐസിയുവില്‍ കഴിയുന്ന സിപിഎമ്മിനു കൃത്രിമശ്വാസോച്ഛ്വാസം നല്‍കി സഹായിക്കുന്നതു മുസ്‌ലിം ലീഗാണെന്നു ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. സിപിഎം ജീവിക്കുമോ മരിക്കുമോ എന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കണ്ടുതന്നെ അറിയാമെന്നും അവര്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.
പത്ത് വോട്ടിനു വേണ്ടി വര്‍ഗീയ-ഭീകര സംഘടനകളുമായി പോലും സഖ്യമുണ്ടാക്കാന്‍ മടിക്കാത്ത പാര്‍ട്ടിയായി സിപിഎം മാറി. മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ സിപിഎം-ലീഗ് സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. പൊന്നാനിയില്‍ ഒന്‍പതു വാര്‍ഡുകളില്‍ സിപിഎം- പിഡിപി സഖ്യമുണ്ട്.
മുസ്‌ലിം ലീഗിനെ സിപിഎം ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കി വര്‍ഗീയകക്ഷിയല്ലെന്നു കണെ്ടത്തിയ മുന്‍ സെക്രട്ടറി പിണറായി വിജയന് ഇക്കാര്യം സ്വന്തം പാര്‍ട്ടിക്കാരെപോലും വിശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. വി.എസ്. അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും പിണറായിയുടെ അഭിപ്രായം തള്ളുകയായിരുന്നു. കാരായിമാരെ മത്സരിപ്പിക്കുന്നതു ജനഹിതം അറിയാനാണ് എന്നാണു സിപിഎം പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇവരെ മലപ്പുറത്തു മത്സരിപ്പിക്കാന്‍ തയാറുണേ്ടായെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
പി.പി. മുകുന്ദന്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു പാര്‍ട്ടിയിലേക്ക് ആര്‍ക്കും വരാമെന്നും അതു പ്രസ്ഥാനത്തിനു കൂടുതല്‍ കരുത്തു പകരുമെന്നുമായിരുന്നു മറുപടി.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment