തളിപ്പറമ്പ്:[www.malabarflash.com] ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തേടി രാത്രിയില്‍ വീട്ടിലെത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍. കാനൂല്‍ ആനയോട്ടുകാവിനു സമീപത്തെ വാടകവീട്ടിലാണു ഞായറാഴ്ച രാത്രി 10.30ഓടെ അഴീക്കോട് നീര്‍ക്കടവ് സ്വദേശികളായ മൂന്നംഗസംഘം ബൈക്കിലെത്തിയത്.
വീട്ടില്‍നിന്നു ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇവര്‍ നാട്ടുകാരിലൊരാളെ മര്‍ദിച്ചു. ഇതോടെ നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്തു പോലീസിലേല്‍പ്പിക്കുകയായിരുന്നു. പോലീസ് താക്കീത് നല്‍കിയതിനു ശേഷം പരാതിയില്ലാത്തതിനാല്‍ ഇവരെ വിട്ടയച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment