തലശേരി:[www.malabarflash.com] തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. ധര്‍മടം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ (ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്) യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജയാനിവാസി ല്‍ പി.പി. ലക്ഷ്മണന്‍ (65) ആണു മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാലോടെ പ്രവര്‍ത്തകരോടൊപ്പം വാര്‍ഡിലെ വീടുകളില്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച വൈകുന്നേരം നാലോടെ പ്രവര്‍ത്തകരോടൊപ്പം വാര്‍ഡിലെ വീടുകളില്‍ സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റിട്ട.വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു ലക്ഷ്മണന്‍. ഭാര്യ: ജയലക്ഷ്മി (റിട്ട. ഹെല്‍ത്ത് സ്റ്റാഫ്). മക്കള്‍: രൂപേഷ് (സീനിയര്‍ സിവില്‍ പോലീ സ് ഓഫീസര്‍, തലശേരി), പരേതനായ സുജേഷ്. മരുമകള്‍: ശ്രീലേഖ.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment