Latest News

ഫസല്‍ വധത്തില്‍ കാരായിമാര്‍ക്കു പങ്കില്ല; ഫസലിന്റെ സഹോദരന്റെ വെളിപ്പെടുത്തലുമായി പീപ്പിള്‍ ടി.വി

കണ്ണൂര്‍:[www.malabarflash.com] ഫസല്‍ വധക്കേസില്‍ കാരായിമാര്‍ക്കു പങ്കില്ലെന്നും ആര്‍എസ്എസുകാരാണു ഫസലിനെ കൊന്നതെന്നും വെളിപ്പെടുത്തല്‍. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാനാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സിബിഐ രേഖപ്പെടുത്തിയത് തന്റെ വ്യാജമൊഴിയാണെന്നും കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ കൈരളി പീപ്പിള്‍ ചാനലിനോടു പറഞ്ഞു. സിബിഐ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല. വ്യാജമൊഴി പ്രകാരമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ഫസലിന്റെ സഹോദരന്‍ പറഞ്ഞു.

പെരുങ്ങത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ രാവിലെ വരുന്ന വഴി ഫസലിന്റെ കൊലയാളികളെ കണ്ടു. വരുന്ന വഴി കുറച്ചാളുകള്‍ നില്‍ക്കുന്നത് കണ്ടു. അവരുടെ വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തി തന്നോട് അറിയിച്ചു. അതിന്‍പ്രകാരം താന്‍ മൊഴി നല്‍കിയെന്നാണ് സിബിഐ പറയുന്നത്. ഇതനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നാണ് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ പെരുങ്ങത്തൂര്‍ സ്വദേശികളാരും തന്നെ വന്ന് കണ്ടിട്ടില്ലായെന്നും താന്‍ അങ്ങനെ ഒരു മൊഴി അന്വേഷണ സംഘത്തിന് നല്‍കിയിട്ടില്ലെന്നുമാണ് അബ്ദുള്‍റഹ്മാന്‍ ചാനലിനോട് പറഞ്ഞത്.

ആര്‍എസ്എസ് ആണ് ഫസല്‍ വധത്തിനുപിന്നിലെന്ന് സംശയമുണ്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും സമീപിക്കും. സിപിഐഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അന്വേഷണസംഘം രാഷ്ട്രീയ പ്രേരിതമായി പ്രതിചേര്‍ത്തതാണെന്നും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.