കണ്ണൂര്‍:[www.malabarflash.com] ഇരിട്ടിക്കടുത്ത കീഴൂരില്‍ എസ് ഡി പി ഐ നേതാവിന്റെ വീടിന് നേരെ അക്രമം. എസ് ഡി പി ഐ ജില്ലാ കമ്മിറ്റിയംഗവും പോപുലര്‍ഫ്രണ്ട് നേതാവുമായ പി കെ ഫാറൂഖിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത നിലയിലാണ്.
ബൈക്കിലെത്തിയ സംഘം വീടിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തുവെന്നാണ് പരാതി. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അക്രമം. കുട്ടികളാണ് മുറിയിലുണ്ടായിരുന്നത്. അക്രമികളെ കുറിച്ച് വ്യക്തമായ സൂചനയൊന്നുമില്ല.
സംഭവം നടന്നയുടന്‍ വിവരമറിഞ്ഞ് ഇരിട്ടി എസ് ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
അക്രമത്തില്‍ പ്രതിഷേധിച്ച് കീഴൂര്‍ ടൗണില്‍ ഹര്‍ത്താലാചരിച്ചു. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനവും നടത്തി.
Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment