കാസര്‍കോട്:[www.malabarflash.com] എസ് എസ് എഫ് യൂണിറ്റ് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന വിസ്ഡം ഹബ്ബുകള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മാതൃകയാണെന്ന് ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ പറഞ്ഞു. ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ എസ് എസ് എഫ് വിസ്ഡം ഹബ്ബ് എ പേരില്‍ എഡ്യുകേഷന്‍ ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുകയാണ്.
തൊഴില്‍ പഠന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പി എസ് സി, യു പി എസ് സി, ആര്‍ ആര്‍ ബി, എസ് എസ് സി തുടങ്ങിയ സര്‍ക്കാര്‍ മേഖലകളിലേക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയുമാണ് വിസ്ഡം ഹബ്ബ് എന്ന പേരില്‍ എഡ്യുകേഷന്‍ ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുന്നത്.
കാസര്‍കോട് പ്രഥമ ഹബ്ബ് ഉദുമ ഡിവിഷനിലെ കുണ്ടം കുഴി സെക്ടറിലെ മരുതടുക്കം യൂണിറ്റിലാണ് ആരംഭിച്ചത്.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാുഹുദ്ദീന്‍ അയ്യൂബി, വാര്‍ഡ് മെമ്പര്‍ ഭരതന്‍, കെ മുരളീധരന്‍, അബ്ദുല്‍ അസീസ് സൈനി,റഫീക് സഖാഫി, സ്വാദിഖ് ആവള, ശക്കീര്‍ പെട്ടിക്കുണ്ട്, ഫാറൂഖ് കുബണൂര്‍, അശ്രഫ് സഖാഫി തലേക്കുന്ന്, റഊഫ് മുസ്ലിയാര്‍, റാഷിദ്, മുത്തലിബ് സംബന്ധിച്ചു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്ഡം എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കീഴ്ഘടകമായാണ് ഹബ്ബ് ആരംഭിക്കുന്നത്.ഇതിന്റെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയാരുന്നു അദ്ദേഹം.
തൊഴില്‍ പഠന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പി എസ് സി, യു പി എസ് സി, ആര്‍ ആര്‍ ബി, എസ് എസ് സി തുടങ്ങിയ സര്‍ക്കാര്‍ മേഖലകളിലേക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയുമാണ് വിസ്ഡം ഹബ്ബ് എന്ന പേരില്‍ എഡ്യുകേഷന്‍ ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുന്നത്.
കാസര്‍കോട് പ്രഥമ ഹബ്ബ് ഉദുമ ഡിവിഷനിലെ കുണ്ടം കുഴി സെക്ടറിലെ മരുതടുക്കം യൂണിറ്റിലാണ് ആരംഭിച്ചത്.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാുഹുദ്ദീന്‍ അയ്യൂബി, വാര്‍ഡ് മെമ്പര്‍ ഭരതന്‍, കെ മുരളീധരന്‍, അബ്ദുല്‍ അസീസ് സൈനി,റഫീക് സഖാഫി, സ്വാദിഖ് ആവള, ശക്കീര്‍ പെട്ടിക്കുണ്ട്, ഫാറൂഖ് കുബണൂര്‍, അശ്രഫ് സഖാഫി തലേക്കുന്ന്, റഊഫ് മുസ്ലിയാര്‍, റാഷിദ്, മുത്തലിബ് സംബന്ധിച്ചു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment