Latest News

സ്വര്‍ഗത്തിലേക്ക് കയറിവാ മകനേ, കയറി വാ... “ദൈവം കരഞ്ഞു”

കണ്ണൂര്‍:[www.malabarflash.com] നവ മാധ്യമങ്ങളിലൂടെയും പാരകളുമായി ഒരു വിഭാഗം സ്ഥാനാര്‍ത്ഥി മോഹികള്‍ രംഗത്ത്. പഴയ മെമ്പര്‍മാര്‍ക്കെതിരെയാണ് സോഷ്യണ്‍ മീഡിയയിലൂടെ 'ആപ്പു'മായി ഇറങ്ങിയിരിക്കുന്നത്.

ഇപ്പോള്‍ പ്രചരിക്കുന്ന മെസേജുകളില്‍ ഒന്ന് ഇങ്ങനെ: മൂന്ന് പേര്‍ സ്വര്‍ഗത്തലെത്തി. ദൈവം അവരോട് പറഞ്ഞു. നിങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശനമുളളൂ..ഒന്നാമന്‍ പറഞ്ഞു. ഞാനൊരു മത പുരോഹിതനാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... രണ്ടാമന്‍ പറഞ്ഞു. ഞാനൊരു ഡോക്ടറാണ്. നിരവധി പേരുടെ ജീവതം രക്ഷിച്ചിട്ടുണ്ട്. മൂന്നാമന്‍ പറഞ്ഞു....പഞ്ചായത്തിലെ....വാര്‍ഡിലെ താമസക്കാരനാണ്... ഞാന്‍... ഉടന്‍ നിറഞ്ഞ കണ്ണുകളോടെ ദൈവം പറഞ്ഞു. കയറിവാ മകനെ കയറിവാ...നീ ഇതില്‍ കൂടുതലൊന്നും അനുഭവിക്കാനിടയില്ല.

ഇത്തരത്തിലുളള മെസേജുകള്‍ പലപഞ്ചായത്തുകളിലും പലവാര്‍ഡുകളിലും പ്രചരക്കുകയാണ്. സ്ഥാനാര്‍ത്ഥി മോഹികളാണ ഇതിന് പിന്നിലെന്ന് നിലവിലുളള മെമ്പര്‍മാര്‍ പറയുന്നു. ഗ്രൂപ്പ് വാട്‌സ് ആപ്പിലൂടെയാണ് ഇത്തരത്തിലുളള മെസേജുകള്‍ വൈറലായി പടരുന്നത്‌.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.