കണ്ണൂര്‍:[www.malabarflash.com]ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയുധവുമായി ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി. തലവില്‍ സ്വദേശി കുളങ്ങര മഠത്തില്‍ അമിതിനെ (29) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ബുധനാഴ്ച പുലര്‍ച്ചെ 2.15 ഓടെ ചക്കരക്കല്‍ എസ്‌ഐ മെല്‍ബിന്‍ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ആയുധവുമായി അമിത് പിടിയിലായത്.
ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാള്‍ പിടിച്ചെടുത്തത്.
No comments:
Post a Comment