ഉദുമ[www.malabarflash.com]: ബി.ജെ.പിയെ തോല്പിക്കാന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഇടത്-വലത് മുന്നണികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മഹിളാമോര്ച്ച ദേശീയ കൗണ്‍സില്‍ അംഗം സുനിത നമ്പ്യാര്‍ ആരോപിച്ചു.
ബി.ജെ.പി. ഉദമ പഞ്ചായത്ത് കമ്മിറ്റി പാലക്കുന്നില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. ന്യൂനപക്ഷങ്ങള്‍ കൈയൊഴിഞ്ഞ ബീഫ് വിവാദം, ഡി.വൈ.എഫ്.ഐ. പോലുള്ള്‌ല ഇടതു സംഘടനകള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും സുനിത പറഞ്ഞു.
വൈ.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അനിതാ ആര്‍.നായക്, നഞ്ഞില്‍ കുഞ്ഞിരാമന്‍, പുല്ലൂര്‍ കുഞ്ഞിരാമന്‍, എന്‍.ബാബുരാജ്, സുരേഷ് എരോല്‍, വിവേക്, ദിനേശന്‍ ഞെക്ലി എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment