കാസര്‍കോട്:[www.malabarflash.com] ഒരുസ്വരം മാത്രം കേട്ടാല്‍ മതിയെന്ന നിര്‍ബന്ധബുദ്ധി അടിച്ചേല്‍പ്പിക്കുന്ന പുതിയ കാലഘട്ടത്തില്‍, ഉബൈദ് സാഹിബ് ഉയര്‍ത്തിപ്പിടിച്ച ബഹുസ്വരതകളുടെ മൂല്യം തിരിച്ചുപിടിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാവേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് പ്രൊഫ. എം.എ റഹ്മാന്‍ പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉബൈദ് അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു കവി ജീവിക്കുന്നത് അദ്ദേഹത്തിന്റെ കൃതികള്‍ കൊണ്ടാണ്. ഉബൈദിന്റെ കൃതികള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലായെന്നത് ഒരു പോരായ്മയായി കരുതുന്നു-എം.എ റഹ്മാന്‍ പറഞ്ഞു.
മഹാകവി ടി. ഉബൈദിന്റെ ദീപ്തമായ സ്മരണകള്‍ക്ക് മരണമില്ലെന്ന് ഒരിക്കല്‍ കൂടി മലയാളക്കരയോട് വിളിച്ചുപറയുന്നതായിരുന്നു കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉബൈദ് അനുസ്മരണ പരിപാടി. ഉബൈദിന്റെ പാദസ്പര്‍ശമേറ്റ തെരുവത്തെ മണ്ണില്‍ സ്ഥാപിച്ച ഉബൈദ് സ്മാരക മന്ദിരത്തില്‍ തന്നെയാണ് അനുസ്മരണ ചടങ്ങ് നടന്നത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കവികള്‍ ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കപ്പെടുകയും മരിച്ച ശേഷം ഒന്നുമല്ലാതാവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ഞാനിതാ നിരന്തരം തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലുകളാണ് ഓരോ ഉബൈദ് അനുസ്മരണ ചടങ്ങുകളിലൂടെയും വ്യക്തമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി പറഞ്ഞു.
ഉബൈദിന്റെ കവിത പാഠപുസ്തകത്തിലെത്താന്‍ 43 വര്‍ഷം പിന്നിടേണ്ടിവന്നു എന്നത് ഒരു പോരായ്മയായി മാത്രം കാണാനാവില്ല. 50 കൊല്ലം പ്രായമുള്ള ഉബൈദ് കവിത ഇന്നും കുട്ടികളെ പഠിപ്പിക്കാന്‍ മികച്ചതാണെന്ന കണ്ടെത്തല്‍ വര്‍ത്തമാനകാലത്തും ഉബൈദ് മാഷ് പച്ചയായി കത്തിനില്‍ക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലായി കാണേണ്ടതുണ്ട്-റഹ്മാന്‍ തായലങ്ങാടി പറഞ്ഞു.
പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ഉബൈദിന്റെ കവിതാലോകം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലക്ക് നല്‍കി എം.എ റഹ്മാന്‍ പ്രകാശനം ചെയ്തു. ഇബ്രാഹിം ബേവിഞ്ചയുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം നടന്നത്. പത്മനാഭന്‍ ബ്ലാത്തൂര്‍ പുസ്തക പരിചയം നടത്തി.
നാരായണന്‍ പേരിയ, പി.എസ് ഹമീദ്, സിദ്ദീഖ് നദ്‌വി ചേരൂര്‍, വി.വി പ്രഭാകരന്‍, ടി.എ ഷാഫി, വിനോദ് കുമാര്‍ പെരുമ്പള, റിട്ട. ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദലി ബഷീര്‍, നഗരസഭാ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, എന്‍. കറമുള്ള ഹാജി, ഡോ. സി.എ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാധാകൃഷ്ണ ഉളിയത്തടുക്ക, കെ.എം അബ്ദുല്‍റഹ്മാന്‍, എം.കെ രാധാകൃഷ്ണന്‍, ഹാഷിം അരിയില്‍, റഹീം ചൂരി, പി.ഇ.എ റഹ്മാന്‍ പാണത്തൂര്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അഡ്വ. ബി.എഫ് അബ്ദുല്‍റഹ്മാന്‍, അബ്ദുല്ല സുലൈമാന്‍, ഷാഫി എ. നെല്ലിക്കുന്ന്, കെ.ജി റസാഖ്, ഇബ്രാഹിം ചെര്‍ക്കള, എരിയാല്‍ ഷരീഫ്, ഷഫീഖ് നസറുള്ള, അഹമദലി കുമ്പള, മൗവ്വല്‍ മാമു, കുഞ്ഞാമദ് മാസ്റ്റര്‍, അബു കാസര്‍കോട്, കെ.എം ഹനീഫ്, ആര്‍. ഗിരിധര്‍, കെ.എം ബഷീര്‍, ഇബ്രാഹിം അങ്കോല, എ.എ അസീസ്, ഹമീദ് കോളിയടുക്കം, മധൂര്‍ ഷരീഫ്, റിയാസ് ഉപ്പള, വേണു കണ്ണന്‍, എബി കുട്ടിയാനം, എസ്.എച്ച് ഹമീദ്, അബ്ദുല്‍ഖാദര്‍ വില്‍റോഡി, സാദിഖ് ഷമ്മ, അബ്ദുല്ല പടിഞ്ഞാര്‍, താജുദ്ദീന്‍ ബാങ്കോട്, കെ.പി.എസ് വിദ്യാനഗര്‍, രചന അബ്ബാസ്, സാഹിര്‍ പട്‌ള, സുബൈര്‍ മാര, ഹമീദ് മൊഗ്രാല്‍, ഹമീദ് ബദിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ് എരിയാല്‍ ഉബൈദ് മാഷിന്റെ കവിത ആലപിച്ചു.
സാഹിത്യവേദി സെക്രട്ടറി അഷറഫലി ചേരങ്കൈ സ്വാഗതവും ട്രഷറര്‍ മുജീബ് അഹ്മദ് നന്ദിയും പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment