കോന്നി:[www.malabarflash.com] സപ്താഹയജ്ഞത്തിനു കാര്‍മികത്വം വഹിക്കാന്‍ വന്ന രണ്ടുമക്കളുടെ പിതാവായ പൂജാരി രണ്ടുമക്കളുള്ള ഭക്തയെയും കൊണ്ട് ഒളിച്ചോടി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടല്‍ തട്ടാക്കുടി ഭഗവതി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിനെത്തിയ കരുനാഗപ്പള്ളി പാവുമ്പ വാഴപ്പള്ളിമേടില്‍ പ്രജില്‍ കുമാര്‍ (32), കൂടല്‍ പൂമരുതിക്കുഴി പൊന്‍ഭവനില്‍ കൃഷ്ണകുമാരി (33) എന്നിവരെയാണ് ഇടുക്കി മൂലമറ്റത്തുനിന്നും കൂടല്‍ എസ്.ഐ യു. ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

രണ്ടുമാസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്. മൂന്നുമാസം മുമ്പാണ് ക്ഷേത്രത്തില്‍ പ്രജില്‍ കുമാര്‍ സപ്താഹത്തിന് എത്തിയത്. ഇവിടെ വച്ച് പരിചയപ്പെട്ട വീട്ടമ്മയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഒളിച്ചോടുകയുമായിരുന്നു. മൂലമറ്റത്ത് ഒരു ക്ഷേത്രത്തില്‍ പൂജ നടത്തി വരികയായിരുന്നു പ്രജില്‍.
ഇതിനിടെ കൃഷ്ണകുമാരിയുടെ ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഇവരെ കണ്ടെത്താന്‍ കോടതി കൂടല്‍ പൊലീസിനോട് ഉത്തരവിടുകയായിരുന്നു. ശനിയാഴ്ച മൂലമറ്റത്തെ താമസസ്ഥലത്തുനിന്നും ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ഇവരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment