കാസര്‍കോട്:[www.malabarflash.com] കാസര്‍കോടിനടുത്ത് ആദൂര്‍ നാട്ടക്കല്ലില്‍ നിന്നും കാണാതായ ഭര്‍തൃമതിയെ പത്തനംതിട്ടയില ഹോംനഴ്‌സിംഗ് പരിശീലനകേന്ദ്രത്തില്‍ കണ്ടെത്തി.നാട്ടക്കല്ലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രസാദിന്റെ ഭാര്യ സുമതി(23)യെയാണ് റാന്നിയിലെ ഹോംനേഴ്‌സ് പരിശീലന കേന്ദ്രത്തില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് റാന്നിയിലേക്ക് പോയി.
ഒക്ടോബര്‍ മൂന്നിനാണ് സുമതിയെ കാണാതായത്. ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങുകയായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് പ്രസാദ് പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്.
പലയിടങ്ങളിലും സുമതിയെ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സുമതിയുടെ തിരോധാനം സംബന്ധിച്ച് ആദൂര്‍ പോലീസ് കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിയിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആദൂര്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സുമതി പത്തനം തിട്ടയിലുള്ളതായി അവിടത്തെ പോലീസില്‍ നിന്നും വിവരം കിട്ടിയത്.
റാന്നിയിലെ ഹോംനഴ്‌സ് പരിശീലനകേന്ദ്രത്തില്‍ സുമതിയുണ്ടെന്ന് പോലീസ് ഉറപ്പാക്കുകയും ചെയ്തു. ഭര്‍തൃവീട്ടുകാരുമായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളാണ് സുമതിയെ നാടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment