കാസര്‍കോട്:[www.malabarflash.com] വിവിധ ഭാഷകളിലുള്ള സിനിമകളുടെ വ്യാജസിഡികള്‍ ഇറങ്ങിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ടെ മൊബൈല്‍കടയില്‍ പോലീസ് റെയ്ഡ് നടത്തി.
മൊബൈല്‍ കട കേന്ദ്രീകരിച്ച് പുത്തന്‍ സിനിമകളുടെ വ്യാജ സിഡികള്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് യുവാവിനെതിരെ പകര്‍പ്പവകാശ ലംഘന നിയമപ്രകാരം ടൗണ്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. കാസര്‍കോട് എം.ജി റോഡില്‍ മൊബൈല്‍ കട നടത്തുന്ന ആലംപാടിയിലെ അഹമദ് ഷിബ്‌ലി (23) ക്കെതിരെയാണ് കേസ്.
മൊബൈല്‍ കടയില്‍ നിന്ന് പുതിയ മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ വ്യാജ പകര്‍പ്പ് കണ്ടെത്തി. ഇപ്പോഴും തിയേറ്ററുകളില്‍ പ്രര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമകളുടെ വ്യാജസിഡികളാണ് പിടികൂടിയവയില്‍ ഏറെയും. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ച സിനിമകളുടെ സിഡിയും പിടികൂടിയവയില്‍ ഉള്‍പ്പെടും.
പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ വ്യാജസിഡികളും കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ സി ഐ പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൊബൈല്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് പുത്തന്‍സിനിമകളുടെ വ്യാജ പകര്‍പ്പ് കണ്ടെത്തിയത്.
പോലീസിനെ കണ്ടതോടെ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. വ്യാജപകര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയുടെ പല ഭാഗത്തും പുത്തന്‍ സിനിമകളുടെ വ്യാജ പകര്‍പ്പ് വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണ്.
വരുംദിവസങ്ങളില്‍ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ പോലീസ് വ്യാജസിഡികള്‍ക്കുവേണ്ടി റെയ്ഡ് നടത്തുമെന്നാണ് വിവരം. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെല്ലാം വ്യാജസ്ഡികള്‍ വില്‍പ്പന നടത്തുന്ന ഷോപ്പുകളുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം റെയ്ഡ് ഭയന്ന് പല മൊബൈല്‍ഷോപ്പുകളില്‍ നിന്നും വ്യാജസ്ിഡികള്‍ മാറ്റിയതായാണ് വിവരം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment