ബേക്കല്‍:[www.malabarflash.com] ദേശീയപാതയില്‍ കുണിയയില്‍ ടാക്‌സി കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമണം. മൂന്നു യുവാക്കളെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ മുഹമ്മദ് സുഹൈല്‍(19) ജാഫര്‍ സാദിക്ക്(19) റാഫി(19) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. മംഗളൂരു വിമാനത്തവളത്തിലേക്കു യാത്രക്കാരേയും കൊണ്ടുപോവുകയായിരുന്ന കാറും യാത്രക്കാരുമാണ് ആക്രമണത്തിനിരയായത്. ബൈക്ക് യാത്രക്കാരായ ഇവര്‍ക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പിന്തുടര്‍ന്ന് കുറുകെ ബൈക്ക് നിര്‍ത്തി കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ഡ്രൈവര്‍ കാലിച്ചാനടുക്കത്തെ സിജോ സെബാസ്റ്റിയന്‍, യാത്രക്കാരന്‍ അപ്പോളോ ബാസ്റ്റിന്‍ എന്നിവരെ ആക്രമിക്കുകയുമായിരുന്നു.

മൂവരേയും ഹൊസ്ദുര്‍ഗ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment