കാസര്‍കോട്:[www.malabarflash.com] വീട്ടില്‍ നിന്നും 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കളവ് പോയെന്ന പരാതിയില്‍ നാടകീയ വഴിത്തിരിവ്. 'മോഷണം' പോയ സ്വര്‍ണത്തില്‍ ഭൂരിഭാഗവും വീടിനകത്തു നിന്നു തന്നെ പോലീസ് കണ്ടെടുത്തു.
ചെട്ടുംകുഴിയിലെ അബ്ദുള്‍ റാഷിദിന്റെ വീട്ടില്‍ നിന്നുമാണ് 14നു പുലര്‍ച്ചെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം കാണാതായത്. ഇതേത്തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ റാഷിദ് പരാതി നല്‍കി. എന്നാല്‍ സംഭസ്ഥലത്തു മോഷണം നടന്ന ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ സംശയം തോന്നിയ പോലീസ് വീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതോടെ ഓരോ ദിവസങ്ങളിലായി കാണാതായ സ്വര്‍ണാഭരണങ്ങള്‍ കുറേശെയായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
രണ്ടു ദിവസം മുമ്പ് വീടിനകത്ത് നടന്ന പരിശോധന നടത്തിയപ്പോള്‍ അടുക്കളയിലെ വാഷിംഗ് മെഷീനടിയില്‍ നിന്നും പത്തു പവന്‍ സ്വര്‍ണം കണെ്ടടുത്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അടുക്കളയ്ക്കു സമീപം തേങ്ങ പൊതിച്ചുവെച്ച ചാക്കില്‍ നിന്നും കണെ്ടടുത്തു. ഇനി രണ്ടു പവന്‍ സ്വര്‍ണാഭരണം കൂടി കണ്ടെടുക്കാനുണ്ടെന്നു പോലീസ് പറഞ്ഞു. ഡിവൈഎസ്പി എം.വി.സുകുമാരന്റെ നേതൃത്വത്തില്‍ സിഐ പി.കെ.സുധാകരന്‍, എസ്‌ഐ കെ.ലക്ഷ്മണന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.

Keywords:kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment