ചെങ്ങന്നൂര്‍:[www.malabarflash.com] ചെങ്ങന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭ 27-ാം വാര്‍ഡ്(വലിയപള്ളി) യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന കോണ്‍ഗ്രസിലെ ജോണ്‍ മുളങ്കാട്ടില്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇവിടെ ഇടതുമുന്നണി പിന്തുണച്ചിരുന്ന ജോണ്‍ ഫിലിപ്പ് നാടകീയമായി നാമനിര്‍ദേശപത്രിക പിന്‍വലിച്ചതോടെയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ ഇവര്‍ രണ്ടുപേരുമല്ലാതെ മറ്റാരും പത്രിക സമര്‍പ്പിച്ചിരുന്നില്ല.
നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയായ ജോണ്‍ മുളങ്കാട്ടില്‍ 2000ത്തി ലും 2005ലും കൗണ്‍സിലില്‍ അംഗമായിരുന്നു. 2006 മുതല്‍ ഒരുവര്‍ഷക്കാലം നഗരപിതാവായിരുന്നു. 2005ലെ തെരഞ്ഞെടുപ്പു ഫലം വന്നതിനെത്തുടര്‍ന്ന് ജോണ്‍ മുളങ്കാട്ടിലിനെ യുഡിഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തുവെങ്കിലും സത്യപ്രതിജ്ഞയുടെ തലേദിവസം ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡില്‍ ഉണ്ടായ അപകടത്തില്‍പെട്ട് ഗുരുതരാവസ്ഥായില്‍ ആശുപത്രിയില്‍ കഴിയേണ്ടിവന്നു.
പരിക്ക് ഭേദമായി മടങ്ങി വന്നതിനുശേഷമാണ് ചെയര്‍മാനായി സത്യപ്രതിജ്ഞചെയ്തു അധികാരമേറ്റെടുക്കുവാന്‍ സാധിച്ചത്. ബികോം ബിരുധദാരിയായ ജോണ്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ്പ്രസിഡന്റുകൂടിയാണ്. ചെങ്ങന്നൂര്‍ എംഎംഎആര്‍ സ്‌കൂള്‍ അധ്യാപികയായ മിനി സൂസന്‍ ജോണ്‍ ആണ് ഭാര്യ മക്കള്‍: ജെസ്‌ലിന്‍ ജോണ്‍, ജെസ്‌നോ ജോണ്‍.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment