നീലേശ്വരം:[www.malabarflash.com] നീലേശ്വരത്ത് നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ തോണി കാണാതായി. കാണാതായ ബോട്ടില്‍ 9 മത്സ്യതൊഴിലാളികള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അഴിത്തലയില്‍ നിന്നും പോയ നാല് ബോട്ടുകളില്‍ ഒന്നാണ് കാണാതായത്.
കാഞ്ഞങ്ങാട് പുഞ്ചാവിയിലെ മനോഹരന്റെ ഉടമസ്ഥതയിലുളള ഓംങ്കാരം എന്ന തോണിയാണ് കാണാതായത്.
കാഞ്ഞങ്ങാട് നവോദയ ക്ലബ്ബിന് സമീപത്തെ ചന്ദ്രന്, പുഞ്ചാവി കടപ്പുറത്തെ മണി, കാഞ്ഞങ്ങാട് കടപ്പുറത്തെ ഷാജി, ബേക്കലിലെ മണി, നീലേശ്വരത്തെ രാജേഷ് എന്നിവരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ രണ്ട് ഒറീസ സ്വദേശികളും, കീഴൂര്‍ സ്വദേശിയും തോണിയില്‍ ഉണ്ടായിരുന്നതായാണ് വിവരം
കോസ്റ്റ്ഗാര്‍ഡും മത്സ്യതൊഴിലാളികളും തിരച്ചില്‍ ആരംഭിച്ചു.സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ അഴിത്തല കടപ്പുറത്ത് എത്തിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment