കാസര്‍കോട്:[www.malabarflash.com] എറണാകുളത്ത് കണ്ടെത്തിയ പട്‌ളയിലെ പതിനാലുകാരനെ അന്വേഷണ സംഘം കാസര്‍കോട്ടെത്തിച്ചു. അതേ സമയം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയെന്ന് സംശയിക്കുന്ന കീഴൂര്‍ സ്വദേശിയും എറണാകുളത്ത് പിടിയിലായി.
പട്‌ള ലക്ഷം വീട് കോളനിയിലെ ആദം കുഞ്ഞിയുടെ മകന്‍ ബിലാലിനെയാണ് കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു ഹോട്ടലില്‍ കണ്ടെത്തിയത്. ജുലായ് 9നാണ് ബിലാലിനെ കാണാതായത്. പെരുന്നാളിന് വസ്ത്രം വാങ്ങാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം നടത്തുന്നതിനിടെ കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ ബിലാല്‍ ജോലി ചെയ്യുന്നതായി അറിഞ്ഞു. ഇതേ തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
അതിനിടെയാണ് കീഴൂരില്‍ താമസിക്കുന്ന സജീവനൊപ്പമാണ് ബിലാല്‍ പോയതെന്ന് കണ്ടെത്തിയത്. സജീവന്‍ കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. സജീവനെയും എറണാകുളത്ത് വെച്ച് പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ബിലാലില്‍ നിന്ന് മൊഴിയെടുത്ത് വരികയാണ്.

Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment