Latest News

പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് സാമൂഹിക കൂട്ടായ്മകള്‍ രൂപപ്പെടണം. എസ് എസ് എഫ് വിദ്യാഭ്യാസ സമ്മേളനം

കാസര്‍കോട്:[www.malabarflash.com] പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനും പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിനും ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്ന് വരണമെന്ന് എസ് എസ് എഫ് ജില്ലാ വിദ്യാഭ്യാസ സമ്മേളനം ആവശ്യപ്പെട്ടു.

നടക്കാവ് ഗവ ഹയര്‍സെക്കന്ററി, അതൃകുഴി യു പി സ്‌കൂള്‍ തുടങ്ങിയ മാതൃകയില്‍ രക്ഷാകര്‍തൃ ശ്രമങ്ങളിലൂടെ മാറ്റങ്ങളുണ്ടാവണം. ശതമാന വര്‍ധനവിന് അപ്പുറം മൂല്ല്യവര്‍ധനവിനും അക്കാദമിക മികവിനും പ്രധാന്യം നല്‍കണം. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രധാന്യം കല്‍പിക്കുകയും വിദ്യാര്‍ഥി അധ്യാപക സംഘടനകള്‍ വിദ്യാര്‍ഥി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണണെന്നും സംഗമം ആവശ്യപ്പെട്ടു.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് അനുശാസിക്കുന്ന 220 പ്രവര്‍ത്തി ദിനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് 170 ദിനങ്ങള്‍ മാത്രമാണ്. ഇതില്‍ നിന്ന് ഹര്‍ത്താലും പണിമുടക്കും പ്രാദേശിക അവധികളും കളക്ടറുടെ മഴ അവധിയും പരീക്ഷകളും എസ് എസ് എല്‍ സി പരീക്ഷാകാലവും മേളകളുടെ ദിനങ്ങളും മാറ്റിവെച്ചാല്‍ എത്രദിനങ്ങള്‍ കൃത്യമായ പഠനം നടത്താന്‍ ക്ലാസ് മുറികളില്‍ ലഭ്യമാകുക.
ഉള്ള പിരീഡയുകളുടെ സമയക്രമം കുറച്ചും സിലബസില്‍ വെള്ളം ചേര്‍ത്തും മായാജാലങ്ങള്‍ കാണിക്കുന്നതിന് പകരം പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കണം. ആദ്യ ടേം പുസ്തകം ലഭിക്കാതെയും രണ്ടാം പാദം മേളകള്‍ക്കും മൂന്നാം പാദം പൊതുപരീക്ഷക്കും എന്ന സാമ്പ്രദായിക ക്രമങ്ങള്‍ പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്. കൃത്യമായ പഠന ദിനങ്ങള്‍ ലഭ്യമാക്കുകയും പരീക്ഷകളുടെ ക്രമം, മേളകളുടെ സമയ ദൈര്‍ഘ്യം ഇവ ശാസ്ത്രീയമായി പരിഷ്‌കരിച്ചാല്‍ ഇതിന് പരിഹാരമാകും. ഇത്രയൊന്നും സംവിധാനങ്ങളില്ലാത്ത കൂട്ടായ്മകളൊരുക്കുന്ന അനൗപചാരിക കലാമേളകള്‍ സര്‍ക്കാറിന് മാതൃകയാക്കുവന്നതാണ്. മേളകള്‍ അവധി ദിനങ്ങളില്‍ ക്രമീകരിക്കാനും പ്രവര്‍ത്തി ദിനങ്ങളില്‍ മറ്റിതര കാര്യങ്ങളില്‍ നിന്ന് അധ്യാപകരെ മാറ്റി നിര്‍ത്തുവാനും ആവണം.

എസ് സി ഇ ആര്‍ ടി പുറത്ത് വിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ശതമാന കണക്കുകള്‍ നടത്തി മൂല്യവര്‍ധനവ് കണക്കാക്കുന്നതിന് പകരം സംവിധാനങ്ങള്‍ കാണണം. ആഗോള പൗരനെ സൃഷ്ടിക്കുാവാനും മറ്റു സിലബസുകളിലെ വിദ്യാര്‍ഥികളോട് മത്സരിക്കുവാനും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ശേഷി വര്‍ധിപ്പാക്കുനതകുന്ന പരിശീലനമാണ് ആവശ്യം. ഉയര്‍ന്ന ചിന്താ ശേഷിയും മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യവും വര്‍ധിപ്പിക്കണം. മികവിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ രേഖകളില്‍ മാത്രമാകുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.

ചടങ്ങ് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സാദിഖ് ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാര്‍ഥി സംഘടനകളെ പ്രതിനീധീകരിച്ച് ഇബ്രാഹിം പള്ളങ്കോട്, ഗിരീഷ്, അഫീല്‍ തൃക്കരിപ്പൂര്‍, സാദിഖ് മുളിയടുക്ക, സ്വലാഹുദ്ദീന്‍ അയ്യൂബി പ്രസംഗിച്ചു. ജീല്ലാ വിസ്ഡം കണ്‍വീനര്‍ ശക്കീര്‍ എം ടി പി സ്വാഗതം പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.