Latest News

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് പ്രതിനിധി സംഘം ചൈനയിലേക്ക്

കാസര്‍കോട്:[www.malabarflash.com] ചൈനയിലെ ബിസിനസ് സാഹചര്യങ്ങള്‍ പഠിക്കാനും അവ തുറന്നുതരുന്ന സാധ്യതകള്‍ മനസിലാക്കാനും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സിന്റെ പ്രതിനിധി സംഘം ചൈനയിലേക്ക്. ബിസിനസ് മേഖലയിലുള്ളവരുടെ കൂട്ടായ്മയായ എന്‍.എം.സി.സിയുടെ കീഴില്‍ പുതുതായി രൂപീകരിച്ച എക്‌സിം സെല്ലിന്റെ (ഇംപോര്‍ട്ട്, എക്‌സ്‌പോര്‍ട്ട് സെല്‍) ആഭിമുഖ്യത്തിലാണ് ചൈന സന്ദര്‍ശിക്കുന്നത്.

ചേംബര്‍ പ്രസിഡണ്ട് സുശീല്‍ ആറോണിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് 35 പേരടങ്ങുന്ന പ്രതിനിധിസംഘമാണ് ബുധനാഴ്ച രാവിലെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിക്കുന്നത്.
കാസര്‍കോട്ടുനിന്ന് ചേംബര്‍ ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത്, അംഗങ്ങളായ കെ.സി. ഇര്‍ഷാദ്, മുജീബ് അഹ്മദ്, ബി.കെ. ഖാദര്‍, ശിഹാബ് അലി എന്‍.എം., എന്‍.കെ. അബ്ദുല്‍സമദ്, മുനാസ് പള്ളിക്കാല്‍, അബൂബക്കര്‍ സിദ്ദിഖ് എന്നിവരാണ് സംഘത്തിലുള്ളത്. 

വിജയകരമായ ബിസിനസ് സംരംഭങ്ങളും ഗ്വാണ്‍സോയില്‍ 16 മുതല്‍ 19 വരെ നടക്കുന്ന ലോകത്തിലെ പ്രമുഖ ട്രേഡ് ഫെയറുകളിലൊന്നായ ചൈന ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് ഫെയറും ഹോങ്കോംഗും സംഘം സന്ദര്‍ശിക്കും.
ചൈനയിലേക്ക് തിരിക്കുന്ന ചേംബര്‍ അംഗങ്ങള്‍ക്ക് എന്‍.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. പ്രതിനിധി സംഘത്തിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ചേംബര്‍ ഓഫ് കൊമേര്‍സ് ഭാരവാഹികളും സുഹൃത്തുക്കളും യാത്രയയപ്പ് നല്‍കി.
നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യാംപ്രസാദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷരീഫ് കാപ്പില്‍, ഫാറൂഖ് കാസ്മി എന്നിവരും പി.എസ്.എം അബ്ദുല്‍നാസര്‍, തളങ്കര അബ്ദുല്‍ഖാദര്‍, അബ്ബാസ് ബെഡിസണ്‍, ടി.കെ മുഹമ്മദ് സാദിഖ്, പി. സനല്‍, ശിഹാബ് പള്ളിക്കാല്‍ എന്നിവരും റെയില്‍വേ സ്റ്റേഷനിലെത്തി യാത്രാമംഗളം നേര്‍ന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.