കാഞ്ഞങ്ങാട്:[www.malabarflash.com] അബൂദാബിയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മരണപ്പെട്ട പുഞ്ചാവി സ്വദേശി ജാബിദി(20)ന് നാട്ടുകാരുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ 5:40ന് എയര്‍ ഇന്ത്യ എക്‌സ്്പ്രസില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച മയ്യത്ത് അവിടെ നിന്നും രാവിലെ 9 മണിയോടെ നാട്ടിലെത്തിച്ചു. മയ്യത്തിനെ സഹോദരി ഭര്‍ത്താവ് സിദ്ദിഖും മാതൃ സഹോദരിയുടെ മകന്‍ താജുദ്ദീന്‍ ബാവാനഗറും അനുഗമിച്ചു.
പുഞ്ചാവി മദ്‌റസയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുഞ്ചാവി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.
പുഞ്ചാവി യൂണിറ്റ് എസ്എസ്എഫ് പ്രവര്‍ത്തകനായ ജാബിദ് അബുദാബി മുസഫയില്‍ എന്‍പിസിസി കമ്പനിക്ക് സമീപമുള്ള സിറ്റിടാക്ക് ഫയര്‍സേഫ്റ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
ഒക്‌ടോബര്‍ 11ന് വൈകീട്ട് 3.30 മണിയോടെ ജീവനക്കാരാനായ ജാബിദ് കമ്പനിയില്‍ പിക്അപ് വാഹനത്തിലെത്തിയ സേഫ്റ്റി ഗ്യാസ് കുറ്റി താഴെ ഇറക്കാന്‍ മറ്റ് ജീവനക്കാര്‍ക്ക് സഹായം ചെയ്ത് കൊടുക്കുമ്പോള്‍ അടപ്പൂരി അപകടത്തില്‍ പെടുകയായിരുന്നു.
അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ച ജാബിദ് പുഞ്ചാവി സദ്ദാംമുക്ക് മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ അബ്ദുറഹ്മാന്റെയും കൊളവയല്‍ ആസിയയുടെയും മകനാണ്.
സഹോദരന്‍ ജാഫറും സഹോദരി ഭര്‍ത്താവ് മംഗലാപും സ്വദേശി സിദ്ദിഖും ഇതേ കമ്പനിയില്‍ മറ്റൊറു ബ്രാഞ്ചിലാണ്. മറ്റൊരു സഹോദരന്‍ ഷബീറും അബുദാബിയിലാണ്. റൈഹാന, റഹീമ എന്നിവര്‍ സഹോദരിമാരാണ്.
സഹോദരന്‍ ജാഫറും സഹോദരി ഭര്‍ത്താവ് മംഗലാപും സ്വദേശി സിദ്ദിഖും ഇതേ കമ്പനിയില്‍ മറ്റൊറു ബ്രാഞ്ചിലാണ്. മറ്റൊരു സഹോദരന്‍ ഷബീറും അബുദാബിയിലാണ്. റൈഹാന, റഹീമ എന്നിവര്‍ സഹോദരിമാരാണ്.
എസ് വൈ എസ് ജില്ലാനേതാക്കളായ സുലൈമാന്‍ കരിവളളൂര്‍ ,അശ്‌റഫ് കരിപ്പൊടി , അബ്ദുസ്സത്താര്‍ പഴയകടപ്പുറം, മദനി അബ്ദുല്‍ ഹമീദ്,മടിക്കൈ അബ്ദുല്ല ഹാജി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി,എ ഹമീദ് ഹാജി, ബശീര്‍ വെളളിക്കോത്ത്, തുടങ്ങി രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment