കാഞ്ഞങ്ങാട്:[www.malabarflash.com] വിവാഹ നിശ്ചയം നടക്കാനിരിക്കെ 20 കാരി അപ്രത്യക്ഷയായി. വേലാശ്വരം പാണന്തോട്ടെ കൃഷ്ണന്റെ മകള്‍ രജിത(20)യാണ് വീട്ടില്‍ നിന്നും അപ്രത്യക്ഷയായത്.
പെരിയ ഗവ. പോളിടെക്നിക്കിലും കാഞ്ഞങ്ങാട് എല്‍ ബി എസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ രജിതയുടെ വിവാഹ നിശ്ചയം നവംബര്‍ ഒന്നിന് തീരുമാനിച്ചതാണ്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എസ് എസ് എല്‍ സി ബുക്ക് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ രജിത എടുത്തിട്ടുണ്ട്.
ബേഡകം സ്വദേശിയായ യുവാവിനോടൊപ്പം രജിത ഒളിച്ചോടിയതാണെന്നാണ് സൂചന. വീട്ടുകാരുടെ പരാതിയനുസരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment