മഞ്ചേശ്വരം:[www.malabarflash.com] കാറില്‍ സഞ്ചരിക്കുകയായിരുന്ന എം.പി. പി.കരുണാകരനെ ഒരു കൂട്ടം ആള്‍ക്കാര്‍ തടഞ്ഞുവെച്ചു. വൊര്‍ക്കാടി പാത്തൂര്‍ ബാത്തിമൂലയില്‍ വെളളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. പത്ത് വര്‍ഷമായി ഇവിടെ എത്താത്ത എം.പി. രാത്രിയില്‍ എന്തിന് ഇതുവഴി വന്നു എന്നായിരുന്നു ആള്‍കൂട്ടത്തിന്റെ ചോദ്യം.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ രാത്രിയിലെ എം.പിയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്ന് ആള്‍ക്കൂട്ടം പറഞ്ഞു. ഫോണ്‍ വിളിച്ച് ആളെ കൂട്ടാനുള്ള ശ്രമവുമുണ്ടായി. അതിനിടയില്‍ എം.പിയും കാറിലുണ്ടായിരുന്നവരും അവിടെ നിന്ന് മടങ്ങി. എം.പിയെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.
വൊര്‍ക്കാടിയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. ജനാര്‍ദ്ദനന്‍, പ്രാദേശിക നേതാക്കളായ ഡിബൂബ, ലോകേഷ് എന്നിവര്‍ക്കൊപ്പം മടങ്ങുമ്പോഴാണ് സംഭവം നടന്നത്. ഈ പ്രദേശങ്ങളില്‍ രാത്രി എട്ട് മണിക്കാണ് കുടുംബയോഗങ്ങള്‍ ചേരുന്നത്. അവസാനിക്കുമ്പോള്‍ പത്ത് മണിയോടടുക്കും. കുടുംബയോഗങ്ങള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് എം.പിയേയും പാര്‍ട്ടി പ്രവര്‍ത്തകരെയും തടഞ്ഞ് വെച്ചത്.
അതിനിടെ സംഭവം വിവാദമായിക്കൊണ്ടിരിക്കുകയാണ്. എം.പിയെ തടഞ്ഞതിനെതിരെ സി.പി.എം രംഗത്ത് വന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടിയാണിതെന്ന് ആരോപിച്ചു. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് തടയാനുള്ള ശ്രമമാണ് യു.ഡി.എഫില്‍ നിന്നുണ്ടായത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടൊന്നും എല്‍.ഡി.എഫിന്റെ മുന്നേറ്റത്തെ തടയാനാവില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എം.പിയെ തടഞ്ഞതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ്. നേരത്തെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment