തിരുവനന്തപുരം:[www.malabarflash.com] തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിങ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. തിങ്കളാഴ്ച 1.11കോടി വോട്ടര്‍മാര്‍ ബൂത്തിലേക്ക്. മൂന്നാഴ്ചയോളം നാടിളക്കിയ പ്രചാരണത്തിനാണ് ശനിയാഴ്ച വൈകീട്ട് തിരശ്ശീല വീണത്. ഞായറാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ത്രിതല പഞ്ചായത്തുകള്‍, നഗരസഭ, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ 9220 വാര്‍ഡിലേക്കാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ്. ജില്ലകളെ ഇളക്കിമറിച്ചാണ് പ്രചാരണം സമാപിച്ചത്. 31161പേരാണ് മത്സരരംഗത്തുള്ളത്.
ശേഷിക്കുന്ന ഏഴ് ജില്ലകളില്‍ അഞ്ചിനാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഈമാസം ഏഴിന്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് എല്ലാ ക്രമീകരണവും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂരില്‍ ചുവപ്പും പച്ചയും ത്രിവര്‍ണവുമായി നഗരവീഥികള്‍ ആവേശത്തില്‍ അലിഞ്ഞു. വൈകീട്ട് മൂന്നിന് പ്രചാരണം അവസാനിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും മുന്നണികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അഞ്ചുവരെയാക്കി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊട്ടും പാട്ടും കലാശവുമായി താണയില്‍ നിന്നാണ് പ്രകടനമാരംഭിച്ചത്. അടിമുടി പച്ചയണിഞ്ഞെത്തിയ ലീഗ് പ്രവര്‍ത്തകരാണ് യു.ഡി.എഫ് പ്രകടനത്തിന് നിറം പകര്‍ന്നത്. എല്‍.ഡി.എഫ് പ്രകടനം തെക്കീ ബസാറില്‍നിന്ന് ആരംഭിച്ച് പഴയ ബസ്‌സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. കോര്‍പറേഷന്‍ ഡിവിഷന്‍ പരിധിയിലായിരുന്നു ബി.ജെ.പി ശക്തിപ്രകടനം. കൊട്ടിക്കലാശത്തിനിടെ കണ്ണൂര്‍ പഴയങ്ങാടിമുട്ടത്ത് സ്വതന്ത്ര ജനകീയ മുന്നണി പ്രവര്‍ത്തകന്‍ എസ്.എച്ച്. ഇസ്മായിലിന് കുത്തേറ്റു.
ചുവപ്പും കാവിയും പച്ചയും മത്സരം ഇത്തവണ കാസര്‍കോട് നഗരത്തിലുണ്ടായില്ല. തലവേദന സൃഷ്ടിക്കുന്ന കലാശക്കൊട്ടില്‍നിന്ന് പാര്‍ട്ടികള്‍ സ്വയം പിന്മാറുകയായിരുന്നു. കൊട്ടിക്കലാശം വാര്‍ഡുകളില്‍ പരിമിതപ്പെടുത്തി. ഇടതുമുന്നണി പ്രകടനം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ബി.ജെ.പി വാര്‍ഡുകളിലും ഇടത്, ഐ.എന്‍.എല്‍, വികസന മുന്നണി എന്നിവരുടെ വാര്‍ഡുകളിലും അന്ത്യനിമിഷങ്ങള്‍ ഗംഭീരമായി.
മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ചെറുകക്ഷികളും സ്വതന്ത്രരും പ്രചരണരംഗത്ത് ശക്തമായിരുന്നുവെന്നതാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. തളങ്കര, നെല്ലിക്കുന്ന്, തുരുത്തി, നായന്മാര്‍മൂല, ചെര്‍ക്കള, മേല്‍പറമ്പ്, എരിയാല്‍, ചൗക്കി, ഉദുമ, പാലക്കുന്ന്, ബേക്കല്‍, പൂച്ചക്കാട്, കാഞ്ഞങ്ങാട്, പെരിയ നീലേശ്വരം, തൃക്കരിപ്പൂര്‍, പിലിക്കോട് എന്നിവിടങ്ങളിലെല്ലാം കൊട്ടിക്കലാശത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
കോഴിക്കോട്ട് കൊട്ടിക്കലാശം യുവാക്കളുടെ ആഘോഷമായി. ചെറുപാര്‍ട്ടികള്‍പോലും ആവേശം വിതറി സാന്നിധ്യമറിയിച്ചു. തീരദേശങ്ങളില്‍ വൈകുന്നേരമായപ്പോഴേക്കും ആവേശം തിളച്ചുമറിഞ്ഞു. ഭ്രാന്തമായ ആവേശത്തിനിടയിലും ശത്രുപക്ഷങ്ങള്‍ സംയമനം പാലിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ കൊട്ടിക്കലാശം വേണ്ടെന്ന് രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പൊലീസും ധാരണയിലെത്തിയിരുന്നു. പുതിയകടവ് ബീച്ചിലായിരുന്നുഏറ്റവും ആവേശം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ കൊട്ടിക്കലാശം കാണാന്‍ ഇവിടെ നിരന്നു.
വയനാട്ടില്‍ കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പള്ളി മേഖലകളില്‍ കൊട്ടിക്കലാശം ആവേശത്തിലായി. വൈകീട്ട് നാലുമണിയോടെത്തന്നെ ഇടത്, വലത് മുന്നണി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളുമായി നഗരങ്ങളിലെത്തിയിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഇടുക്കിയില്‍ നെടുങ്കണ്ടത്ത് ചെറിയ സംഘര്‍ഷമുണ്ടായത് ഒഴിച്ചാല്‍ സമാപനം ശാന്തമായിരുന്നു. തൊടുപുഴ, കട്ടപ്പന, കുമളി, നെടുങ്കണ്ടം, അടിമാലി, വണ്ടിപ്പെരിയാര്‍, മൂന്നാര്‍, ചെറുതോണി എന്നിവിടങ്ങളിലെ കൊട്ടിക്കലാശത്തില്‍ ആവേശം അണപൊട്ടി.
കൊല്ലം ജില്ലയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. ചിലയിടങ്ങളില്‍ വൈകീട്ട് അഞ്ചുകഴിഞ്ഞും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചതും പ്രവര്‍ത്തകര്‍ മുഖാമുഖം നിന്ന് മുദ്രവാക്യം വിളിച്ചതും ചെറിയ രീതിയില്‍ സംഘര്‍ഷം സൃഷ്ടിച്ചു.
കുമ്മിളിലും നിലമേലും ഉണ്ടായ സംഘര്‍ഷത്തില്‍ സി.ഐക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കടയ്ക്കല്‍ സി.ഐ ദിലീപ്കുമാര്‍ദാസ് (48), സി.പി.എം കടയ്ക്കല്‍ ഏരിയ കമ്മിറ്റി അംഗവും കടയ്ക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ. മധു (50), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ആസിഫ് (20), അസ്‌ലം (24), ഹര്‍ഷാദ് (18), പ്രദീപ് (41), നിലമേലിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ തൗഫീഖ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഏരിയ കമ്മിറ്റി അംഗം ആര്‍. മധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലസ്ഥാനജില്ലയില്‍ തീരദേശമടക്കം വിവിധയിടങ്ങള്‍ കലാശക്കൊട്ടിന് വേദിയായെങ്കിലും ശ്രദ്ധയാകര്‍ഷിച്ചത് പേരൂര്‍ക്കടയാണ്. കോര്‍പറേഷനിലെ വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണമാണ് പേരൂര്‍ക്കടയില്‍ കൊട്ടിയിറങ്ങിയത്. ഒരുവിഭാഗം പ്രവര്‍ത്തകര്‍ പേരൂര്‍ക്കട ജങ്ഷനിലേക്ക് പ്രകടനമായി നീങ്ങുന്നതിനിടെ മറുവിഭാഗം പ്രവര്‍ത്തകര്‍ തടസ്സമുണ്ടാക്കിയത് ചെറിയതോതില്‍ ഉന്തിനും തള്ളിനുമിടയാക്കി. പൂന്തുറ എസ്.എം ലോക്കില്‍ കോണ്‍ഗ്രസിലെ റെബല്‍ സ്ഥാനാര്‍ഥികളെച്ചൊല്ലി യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുണ്ടായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment