Latest News

25 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മയുടെ 'തിരുമുറ്റത്ത്'അവര്‍ ഒത്തുകൂടി

കാസര്‍കോട്:[www.malabarflash.com] ഓര്‍മ്മകള്‍ മേയുന്ന സ്‌കൂള്‍ 'തിരുമുറ്റത്ത്' 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുവട്ടംകൂടി സംഗമിക്കാനൊരുങ്ങുന്നതിന് മുന്നോടിയായി നടന്ന ലോഗോ പ്രകാശന ചടങ്ങ് പഴയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമ വേദിയായി.

തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 91-92 എസ്.എസ്.എല്‍.സി ബാച്ചുകളിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ സംഗമമായ 'തിരുമുറ്റത്ത്' ആഘോഷപരിപാടിയുടെ ലോഗോ പ്രകാശന ചടങ്ങിലാണ് ആ ബാച്ചിലെ അമ്പതോളം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ സ്‌നേഹസൗഹാര്‍ദ്ദവുമായി സംഗമിച്ചത്.
ജനുവരി 9,10 തിയതികളിലാണ് 'തിരുമുറ്റത്ത്' സ്‌നേഹസംഗമം. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫിക്ക് ലോഗോ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഏറ്റവും ആനന്ദകരമായ തിരിഞ്ഞുനോട്ടം എന്ന് പറയുന്നത് പഴയ കലാലയ ജീവിതത്തിലേക്കുള്ള നോട്ടമാണെന്ന് കലക്ടര്‍ പറഞ്ഞു.


ആഘോഷകമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തളങ്കര അധ്യക്ഷത വഹിച്ചു. കവി പി.എസ് ഹമീദ്, മുസ്ലിംഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.എ.എം ബഷീര്‍ വോളിബോള്‍, ഹെഡ്മാസ്റ്റര്‍ ടി.എ അബൂബക്കര്‍, ഒ.എസ്.എ ജനറല്‍ സെക്രട്ടറി എരിയാല്‍ ഷരീഫ്, വി.വി പ്രഭാകരന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷുഹൈബ് വൈസ്‌റോയി, പൂര്‍വ്വ വിദ്യാര്‍ത്ഥിനി നാസിമ ത്വയ്യിബ്, മധൂര്‍ ഷരീഫ് പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സിയാദ് പള്ളിക്കാല്‍ സ്വാഗതവും ഹസ്സന്‍ പതിക്കുന്ന് നന്ദിയും പറഞ്ഞു. അനില്‍ കുമാര്‍, നൗഷാദ് അലി, അമീന്‍ മാസ്റ്റര്‍, ആരിഫ്, നൗഷാദ് ചെച്ചി, സമീര്‍ തായല്‍, ഷരീഫ്, റുഹൈസ്, സലാം ചൗക്കി, റഫീഖ്, ഖലീല്‍, അഷ്‌റഫ്, ഷറഫു, മുഹമ്മദ് കുഞ്ഞി, അസ്‌ലം, ഫാത്തിമ, ഖൈറുന്നീസ തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.