മുംബൈ[www.malabarflash.com]: പാകിസ്താന് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം പ്രകാശനം ചെയ്യുന്നതിനെതിരായ ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടിയുടെ സംഘാടകന്‍ കൂടിയായ മുന്‍ ബി.ജെ.പി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ നേര്‍ക്ക് കരിഓയില്‍ ഒഴിച്ചതായി റിപ്പോര്‍ട്ട്.
രാവിലെ വീടിന് മുന്നിലെത്തിയ ഒരു സംഘമാളുകള്‍ തനിക്കെതിരെ അധിക്ഷേപം ചൊരിയുകയും മുഖത്തും ദേഹത്തും കറുത്ത പെയിന്റ് ഒഴിക്കുകയുമായിരുന്നുവെന്ന് കുല്‍ക്കര്‍ണി എന്‍.ഡി.ടി.വിയോട് പറഞ്ഞു. പത്തോളം പേരാണ് ആക്രമണം നടത്തിയത്.
പുസ്തകപ്രകാശനം തടയാന്‍ ശിവസേനയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തുവന്നാലും ചടങ്ങ് മാറ്റിവെക്കില്ലെന്നും വ്യക്തമാക്കി. സുധീന്ദ്ര കുല്‍ക്കര്‍ണി ചെയര്‍മാനായ ദി ഒബ്സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനാണ് ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടി മുംബൈയില്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഈ ആക്രമണം.
കസൂരിയുടെ 'നീദര് എ ഹോക്ക് നോര് എ ഡേവ്: ആന്‍ ഇന്‍സൈഡേഴ്സ് അക്കൗണ്ട് ഓഫ് പാകിസ്താന്‍സ് ഫോറിന് പോളിസി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് പ്രഖ്യാപിച്ചതുമുതല്‍ ശിവസേന ചടങ്ങ് അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞയാഴ്ച പാകിസ്താനി ഗസല്‍ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment