ഉദുമ[www.malabarflash.com]: കഴിഞ്ഞ ഒരാഴ്ച മുമ്പ് വാട്‌സ് ആപുകാര്‍ക്ക് പളളിക്കരയില്‍ കിട്ടിയ നിധി മംഗലാപുരത്തേക്ക് മാററി. കഴിഞ്ഞ കുറേ ദിവസങ്ങളായി പളളിക്കരയില്‍ കോടികളുടെ വിലയുളള നിധി ശേഖരണം കണ്ടെത്തിയതായി വാട്‌സ്ആപിലും ഫേയ്‌സ്ബുക്കിലുമായി വ്യാജ പ്രചരണം നടക്കുകയാണ്.
നിധി കാണാന്‍ പലരും ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയതോടെ 'ശശി'യായി.
എന്നാല്‍ ശനിയാഴ്ച മുതല്‍ നിധിശേഖരം മംഗലാപുരത്ത് കണ്ടെത്തിയതായാണ് പുതിയ പ്രചരണം.
ചെളിയില്‍ നിന്നും ആളുകള്‍ വലിയ കുടം എടുക്കുന്നതും അതിനുളളിലെ സ്വര്‍ണ്ണ നാണയങ്ങളുടെയും ഫോട്ടോയും വ്യാജപ്രചരണത്തിന് ഉപയോഗിച്ചു വരുന്നു.
ഏതോ വാട്‌സ് ആപ് രോഗി ഇന്റര്‍നെററില്‍ നിന്നും എടുത്ത പടം വെച്ച് ഒപ്പിച്ച പണിയാണ് നിധി കഥ, എന്നാല്‍ എന്ത് കിട്ടിയാലും, അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ഷെയര്‍ ചെയ്യുന്നവര്‍ നിധി കഥ പല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തു. ചിലര്‍ ഒന്നുകൂടി പൊലിപ്പിച്ചു. പളളിക്കരയില്‍ കണ്ടെത്തിയ നിധി ശേഖരണം പോലീസ് സ്റ്റേഷനിലേക്ക് മാററി എന്നുകൂടി ചേര്‍ത്ത് പ്രചരിപ്പിച്ചു.
ഏതോ വാട്‌സ് ആപ് രോഗി ഇന്റര്‍നെററില്‍ നിന്നും എടുത്ത പടം വെച്ച് ഒപ്പിച്ച പണിയാണ് നിധി കഥ, എന്നാല്‍ എന്ത് കിട്ടിയാലും, അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ഷെയര്‍ ചെയ്യുന്നവര്‍ നിധി കഥ പല ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തു. ചിലര്‍ ഒന്നുകൂടി പൊലിപ്പിച്ചു. പളളിക്കരയില്‍ കണ്ടെത്തിയ നിധി ശേഖരണം പോലീസ് സ്റ്റേഷനിലേക്ക് മാററി എന്നുകൂടി ചേര്‍ത്ത് പ്രചരിപ്പിച്ചു.
നിധി കാണാന്‍ പലരും ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയതോടെ 'ശശി'യായി.
എന്നാല്‍ ശനിയാഴ്ച മുതല്‍ നിധിശേഖരം മംഗലാപുരത്ത് കണ്ടെത്തിയതായാണ് പുതിയ പ്രചരണം.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment