Latest News

പ്രേമം സിനിമയിലെ നായകന്റെ അമ്മ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പറവൂര്‍:[www.malabarflash.com] അടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റായി മാറിയ പ്രേമം എന്ന സിനിമയിലെ നായകകഥാപാത്രങ്ങളിലൊരാളായ ശബരീഷിന്റെ അമ്മ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

പറവൂര്‍ സമൂഹം ഹൈസ്‌കൂളിലെ റിട്ട. അധ്യാപികയും വയലിനിസ്റ്റുമായ സുലേഖവര്‍മ പറവൂര്‍ നഗരസഭ അഞ്ചാംവാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. ‘പ്രേമം’ സിനിമയില്‍ ചെറിയ റോളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഗുരുവായൂര്‍ ചെന്നൈ സംഗീതോത്സവത്തിലും മുടങ്ങാതെ പങ്കെടുക്കുന്നു.

മതേതരമൂല്യങ്ങള്‍ കാക്കുന്ന എല്‍ഡിഎഫിന്റെ അഴിമതിവിമുക്ത വികസന കാഴ്ചപ്പാടിനെ സ്വാഗതംചെയ്യുന്നതിനാലാണ് സ്ഥാനാര്‍ഥിയായതെന്ന് സുലേഖവര്‍മ പറഞ്ഞു.ഭര്‍ത്താവ് നന്ദനവര്‍മ സാഹിത്യകാരനും സിനിമസീരിയല്‍ സംവിധായകനുമാണ്. മൂത്തമകന്‍ സന്ദീപ് ചെന്നൈയില്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കമ്പനി നടത്തുന്നു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.