കാസര്‍കോട്:[www.malabarflash.com] ഗള്‍ഫിലുള്ളയാള്‍ക്ക് നല്‍കാനെന്ന് പറഞ്ഞ് യുവാവിനെ ഏല്‍പ്പിച്ച ജീന്‍സ് പാന്റ്‌സിന്റെ പോക്കറ്റില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തി.സംഭവത്തില്‍ യുവാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കുഞ്ചത്തൂരിലെ അഷറഫ് ഖത്തറിലേക്ക് പോവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരം റെയില്‍വേ ഗേറ്റിന് സമീപത്തെ റഹീം സുഹൃത്തിനെ ഏല്‍പ്പിക്കാനാണെന്ന് പറഞ്ഞ് പുത്തന്‍ ജീന്‍സ് പാന്റ്‌സ് ഏല്‍പ്പിച്ചത്.
ഗള്‍ഫിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടെ അഷറഫ് പരിശോധിച്ചപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസെത്തി പരിശോധന നടത്തിയതോടെ 20 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
റഹീമിനെതിരേയും സഹായം ചെയ്തതിന് മറ്റു രണ്ടുപേര്‍ക്കെതിരേയും മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പോലീസ് അന്വേഷമത്തെ തുടര്‍ന്ന് പ്രതികള്‍ ഒളിവിലാണ്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment