പത്തനംതിട്ട:[www.malabarflash.com] പൂര്‍വ്വ വിദ്യാര്‍ഥനിയുമായി ഒളിച്ചോടിയ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിയും വിവാഹിതനുമായ അച്ചു ടി തോമസ് (30) ആണ് അറസ്റ്റിലായത്. ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേയ്ക്ക് പോയ അവസരം മുതലെടുത്ത് വിദ്യാര്‍ഥിനിയുമായി ഒളിച്ചോടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയാണ് അധ്യാപകനെ കുടുക്കിയത്. ഒരു മാസത്തോളം വിദ്യാര്‍ഥിനിയെ ഒളിവില്‍ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് അധ്യാപകന് നേരെ വീട്ടുകാര്‍ നല്‍കിയ പരാതി.
കഴിഞ്ഞ മാസം 16ാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇവരുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. യുവതിയുടെ മൊബൈലിലേയ്ക്ക് വന്ന കോളുകള്‍ പരിശോധിച്ചപ്പോഴാണ് അധ്യപകന്റെ നമ്പര്‍ ലഭിച്ചത്.
അധ്യാപകന്‍ തന്റെ സുഹൃത്തിനോട് കള്ളം പറഞ്ഞ് അദ്ദേഹത്തിന്റെ വീട്ടില്‍ പെണ്‍കുട്ടിയുമായി താമസിച്ചുവരികയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയി താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ അധ്യാപകന്‍ മുങ്ങാന്‍ ശ്രമിച്ചെങ്കിലും തിരുവനന്തപുരത്തുവച്ചു അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു.
കോളേജില്‍ താല്‍കാലിക അധ്യാപകനായി ജോലി ചെയ്തപ്പോള്‍ വിദ്യാര്‍ഥിനിയുമായി അടുത്തിലാകുകയായിരുന്നു. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് പല ബിസിനസുകളും ചെയ്‌തെങ്കിലും ഇയാള്‍ പരാജയപ്പെട്ടു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment