കോയമ്പത്തൂര്‍:[www.malabarflash.com] അമിതമായ സോഷ്യല്‍ മീഡിയ ഭ്രമത്തെ താക്കീതു ചെയ്തതിന് വീട്ടമ്മ ആത്മഹത്യചെയ്തു. കോയമ്പത്തൂരിലെ ഗൗണ്ടംപാളയത്താണ് സംഭവം. ഭര്‍ത്താവിനൊപ്പം താമസിച്ചു വരികയായിരുന്ന അപര്‍ണ (22) ആണ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാതെ സര്‍വ്വസമയവും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നതിനെ ഭര്‍ത്താവ് താക്കീതു നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് അധിക നാളായിട്ടില്ലാത്തതിനാല്‍ ഭാര്യ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയും ഭര്‍ത്താവും ഡ്രൈവറുമായ കുമാറിന് ഉണ്ടായിരുന്നു.
തനിക്കായി ചെലവഴിക്കേണ്ട സമയം മറ്റുള്ളവരോടൊപ്പം ചാറ്റ് ചെയ്യുന്നതിനെ ഇയാള്‍ അങ്ങേയറ്റം എതിര്‍ത്തിയിരുന്നു. എതിര്‍പ്പ് വഴക്കില്‍ കലാശിച്ചതിനെ തുടര്‍ന്ന് കുമാര്‍ അപര്‍ണയുടെ ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് മുറിയില്‍ കയറി വാതില്‍ അടച്ച അപര്‍ണ തൂങ്ങി മരിയ്ക്കുകയായിരുന്നു. മറ്റൊരു ഫോണ്‍ കൈക്കലാക്കി സഹോദരനെ വിവരം അറിയിച്ച ശേഷമാണ് അപര്‍ണ ആത്മഹത്യ ചെയ്തത്.
സീലിംഗില്‍ നിന്ന് തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അപര്‍ണയെ ഉടന്‍ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപര്‍ണയുടെ ആത്മഹത്യയില്‍ മനംനൊന്ത് കുമാര്‍ വീടിന്റെ ടെറസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയക്ക് അടിമയായി കുടുംബജീവിതങ്ങള്‍ താറുമാറാകുന്ന നിരവധി സംഭവങ്ങള്‍ നാം കേള്‍ക്കാറുണ്ട്. അതിലൊന്നായി മാറിയിരിക്കുകയാണ് അപര്‍ണ്ണയുടെ ആത്മഹത്യയും.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment