പാടത്തിറങ്ങി നെല്ല് കൊയ്ത ശേഷം ഇത് മെതിക്കാനായി വിരിച്ച പായയിലേക്ക് കയറാന്‍ നേരത്താണ് സ്പീക്കര്‍ താന്‍ ഇട്ടിരുന്ന ചെരുപ്പിന്റെ വാര് തന്റെ ഡ്രൈവറെ കൊണ്ട് അഴിപ്പിച്ചത്. ഇത് നടക്കുമ്പോള്‍ മന്ത്രി കെ.പി മോഹനന് അടക്കമുള്ളവര്‍ സ്പീക്കറുടെ അടുത്തുണ്ടായിരുന്നു. കൂടാതെ നിയമസഭയിലെ എല്ലാ ജീവനക്കാരും ഈ സമയം അവിടെയുണ്ടായിരുന്നു. ഇതിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധം വ്യപകമായി.
കുനിയുന്നതിന് ശാരീരിക ബുദ്ധിമുട്ടുള്ളതിനാലാണ് ഡ്രൈവര്‍ ചെരുപ്പിന്റെ വാര് അഴിച്ചുകൊടുത്തതെന്നാണ് സ്പീക്കറോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്പീക്കറുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
സ്പീക്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചല്ല ഇത് ചെയ്തതെന്നും ഡ്രൈവര്‍ സ്വന്തം നിലയ്ക്ക് ഇത് ചെയ്യുകയായിരുന്നുവെന്നും അവര്‍ പറയുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഇതേക്കുറിച്ച് വിശദീകരിക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment