Latest News

ഓടിളക്കി അകത്ത് കടന്ന് കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു

ഉപ്പള:[www.malabarflash.com] ഓടിളക്കി വീടിനകത്ത് കടന്ന് കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മോഷ്ടാവ് 9000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. ബായാര്‍ ധര്‍മ്മടുക്കയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ജഗദീഷിന്റെ വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്.

ജഗദീഷിന്റെ ഭാര്യയും ഒരു വയസ്സുള്ള മകന്‍ ഖുഷിയും ഉച്ചയൂണ് കഴിഞ്ഞ് വീടിനകത്തെ ഒരു മുറിയില്‍ ഉറങ്ങാന്‍ കിടന്നിരുന്നു. വൈകിട്ട് 3 മണിയോടെ പാത്രം വീഴുന്ന ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന് മുറിയുടെ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ഒരാള്‍ വീടിനകത്ത് നില്‍ക്കുന്നത് കണ്ടത്. ഭാര്യയും കുഞ്ഞും നിലവിളിച്ചപ്പോള്‍ പാത്രമെടുത്ത് കുഞ്ഞിന്റെ തലക്ക് നേരെ പിടിച്ച് അടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്ന് നില്‍ക്കെ വീട്ടിലുണ്ടായിരുന്ന 9000 രൂപയും മൊബൈല്‍ ഫോണുമായി മോഷ്ടാവ് കടന്നുകളഞ്ഞു. 

പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കുളിമുറിയുടെ ഓടിളക്കിയാണ് അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ ആരും ഇല്ലെന്ന് കരുതിയാവണം മോഷണത്തിനിറങ്ങിയതെന്നാണ് സംശയിക്കുന്നത്. ഉച്ചയോടെ വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചു.




Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.