മലപ്പുറം:[www.malabarflash.com] തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡിഎഫ് വന്‍മുന്നേറ്റം നടത്തുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷററും വ്യവസായ ഐ.ടി മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ നടത്തിയ റെക്കോഡ് വികസനങ്ങളും അഞ്ച് വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന മാതൃകാപരമായ വികസനങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിനു ഏറെ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രതിഫലിക്കുമെന്ന് ചോദ്യത്തിനുത്തരമായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും ജനങ്ങള്‍ വിലയിരുത്തും.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. അപ്പോള്‍ യു.ഡി.എഫ് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന് വരിക സ്വാഭാവികമാണ്. ഇത് യു.ഡി.എഫിന് ഗുണകരമായി മാറും. ധാരാളം വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ വിജയം യു.ഡി.എഫിനുണ്ടായി. തങ്ങളെ ഏല്‍പിച്ച ഉത്തരവാദിത്വം വളരെ ഉത്സാഹപൂര്‍വമാണ് ജനപ്രതിനിധികള്‍ എറ്റെടുത്തത്. അത്‌കൊണ്ട് തന്നെ വികസന കാര്യത്തില്‍ യാതൊരു മാന്ദ്യവും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ഇതിന് തെളിവാണ്.
തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം തന്നെ ദേശീയ, അന്തര്‍ദേശീയ രാഷ്ട്രീയവും ചര്‍ച്ചയാകും. സോഷ്യല്‍ മീഡിയകള്‍ അതിന് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് നടന്ന കൊലപാതകമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സാംസ്‌കാരിക സമ്പന്നമായ രാജ്യത്തിന് യോജിച്ചതല്ല. ഇത്തരം പ്രാകൃത രാഷ്ട്രീയം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗിനെ ആര്‍ക്കും വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ സാധിക്കില്ല.
ലീഗിന്റെ പ്രവര്‍ത്തനവും ചരിത്രവും നൂറുശതമാനം മതേതരമാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിയില്‍ വളര്‍ന്നു വരുന്ന തീവ്രവാദ ശക്തികളെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുകയാണ് ലീഗ് ചെയ്തത്. മുസ്‌ലിം ലീഗിന്റെ സാന്നിധ്യമാണ് കേരളത്തില്‍ വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടത്.

മുന്നണി ബന്ധത്തിന് നിരക്കാത്ത ഒരു നിലപാടും മുസ്‌ലിം ലീഗ് സ്വീകരിച്ചിട്ടില്ല, അത്തരമൊരു സമീപനം മുസ്‌ലിം ലീഗില്‍ നിന്നുണ്ടാകില്ല. രാജ്യത്ത് ശക്തിപ്പെടുന്ന വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ മതേതര കക്ഷികള്‍ കൈക്കൊള്ളുന്ന നിലപാടില്‍ സമാനതകളുണ്ടാവുക സ്വാഭാവികമാണ്. അത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല- അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. സാംബന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും ട്രഷറര്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നന്ദിയും പറഞ്ഞു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment