കൊച്ചി:[www.malabarflash.com] വോട്ട് തേടി വന്ന വനിതാ സ്ഥാനാര്‍ത്ഥിയെ നായ ഓടിച്ചിട്ട് കടിച്ചു. തൃക്കാക്കര നഗരസഭ മൂന്നാം വാര്‍ഡിലേക്ക് മല്‍സരിക്കുന്ന മേരി സെബാസ്റ്റ്യനാണ്(35) കടിയേറ്റത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മേരി തിങ്കളാഴ്ച ഉച്ചയോടെ വോട്ട് ചോദിക്കാന്‍ ചെന്നപ്പോഴാണ് നായ കടിച്ചത്.
പരിചയക്കാരുടെ വീട് ആയതിനാല്‍ ഒറ്റയ്ക്കാണ് സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചെത്തിയത്. ഗേറ്റ് തുറന്ന് അകത്ത് കയറിയപാടെ നായ ആക്രമിക്കുകയായിരുന്നു. കൂടെ ആരുമില്ലാത്തതിനാല്‍ വിളിച്ച് കൂവാനെ സ്ഥാനാര്‍ത്ഥിക്ക് ആയുള്ളു. വീട്ടുകാര്‍ ഓടിവന്നാണ് പട്ടിയെ പിടിച്ചു മാറ്റിയത്.
കാലില്‍ പരിക്കേറ്റ മേരിയെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment