കൊച്ചി:[www.malabarflash.com] മദ്രസകള്‍ പോളിംഗ് ബൂത്ത് ആക്കുന്നതില്‍ തടസമില്ലെന്ന് ഹൈക്കോടതി. മദ്രസകള്‍ മതസ്ഥാപനങ്ങളല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.ചിദംബരേഷാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കാസര്‍കോട് ജില്ലയിലെ ചെങ്കളയില്‍ രണ്ടു മദ്രസകള്‍ പോളിംഗ് ബൂത്തായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിനെതിരേ മദ്രസ അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
മദ്രസകള്‍ പോളിംഗ് ബൂത്തായി നിശ്ചയിച്ചാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്‌ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി മദ്രസകള്‍ മുന്‍കാല തെരഞ്ഞെടുപ്പുകളിലും പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിച്ചിട്ടുണ്‌ടെന്ന് നിരീക്ഷിച്ചു.
അറബി നിഘണ്ടു പരിശോധിച്ച ശേഷമാണ് ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞത്.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment