കൊറാത് (തായ്‌ലന്‍ഡ്):[www.malabarflash.com] കാനനപാതകളില്‍ ആനകളെയും മറ്റു വന്യമൃഗങ്ങളെയും കാണുന്നത് സാധാരണമാണ്. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം മൃഗങ്ങള്‍ക്ക് ശല്യമാകാതിരിക്കാന്‍ അധികൃതര്‍ രാത്രിയാത്രാ നിരോധനം പോലെ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഒരു മോട്ടോര്‍സൈക്കിളിന്റെ ശബ്ദം പോലും ആനകള്‍ക്ക് എത്രത്തോളം അരോചകമാണെന്നു വെളിവാക്കുകയാണ് പുതിയ വീഡിയോ.
ശബ്ദം പിടിക്കാതെവന്നപ്പോള്‍ കാട്ടാനക്കൂട്ടം ബൈക്ക് യാത്രികനെ വിരട്ടിവിടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
തായ്‌ലന്‍ഡിലെ കൊറാത് നഗരത്തിനു സമീപമുള്ള ഖാവോ യായ് ദേശീയോദ്യാനത്തിനുള്ളിലാണ് സംഭവം. കാനനപാതയിലൂടെ നടന്നുപോയ കാട്ടാനക്കൂട്ടത്തിനു പിന്നാലെയാണ് ബൈക്ക് യാത്രികന്‍ എത്തിയത്. ആനകളെ കണ്ടതോടെ അയാള്‍ വേഗത കുറച്ച് അവയെ കടന്നുപോകാന്‍ ശ്രമിച്ചു.

എന്നാല്‍, മിനിറ്റുകള്‍ക്കു മുമ്പ് അതുവഴി കടന്നുപോയ ഒരുപറ്റം ബൈക്ക് റൈഡര്‍മാരുടെ ശബ്ദം മൂലം ദേഷ്യം പിടിച്ചിരിക്കുകയായിരുന്നു ആനകളെന്നു പാവം യാത്രികന്‍ അറിഞ്ഞിരുന്നില്ല. പിന്നെ ആനക്കൂട്ടത്തിന്റെ കലി മുഴുവന്‍ അയാളോടായി. ആദ്യം ഒരാന അയാള്‍ക്കുനേരെ ഓടിയടുത്തു.
പിന്നാലെ ആനക്കൂട്ടം മുഴുവന്‍ ചിന്നംവിളിച്ച് പാഞ്ഞടുത്തതോടെ അയാള്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് റോഡരികിലേക്ക് മാറി. ആനകളോട് കൈകൂപ്പി യാചിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവസമയം റോഡിലുണ്ടായിരുന്ന ഒരു കാര്‍ യാത്രികനാണ് വീഡിയോ കാമറയില്‍ പകര്‍ത്തിയത്.
ഈ വീഡിയോ ഖാവോ യായ് ദേശീയോദ്യാനം അധികൃതര്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. അരുതാത്തതു സംഭവിക്കുന്നതിനു മുമ്പ് ദേശീയോദ്യാനത്തില്‍ മോട്ടോര്‍ബൈക്കുകള്‍ നിരോധിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
ഈ വീഡിയോ ഖാവോ യായ് ദേശീയോദ്യാനം അധികൃതര്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. അരുതാത്തതു സംഭവിക്കുന്നതിനു മുമ്പ് ദേശീയോദ്യാനത്തില്‍ മോട്ടോര്‍ബൈക്കുകള്‍ നിരോധിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
തായ്‌ലന്‍ഡിലെ മൂന്നാമത്തെ വലിയ ദേശീയോദ്യാനമാണ് ഖാവോ യായ്. 300 ചതുരശ്ര കിലോമീറ്ററിലാണ് ഇതു വ്യാപിച്ചുകിടക്കുന്നത്.
Keywords:World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment